അതിജീവിച്ച് കേരളം; ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടില്‍ ഏഴുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം

സംസ്ഥാനത്ത് രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ള എട്ടുപേരില്‍ ഏഴുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം.
ഫോട്ടോ: എക്‌സ്പ്രസ്‌
ഫോട്ടോ: എക്‌സ്പ്രസ്‌

കൊച്ചി: സംസ്ഥാനത്ത് രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ള എട്ടുപേരില്‍ ഏഴുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം. ഇന്ന് പ്രവേശിപ്പിച്ച ആളുടെകൂടി ഫലം ലഭിക്കാനുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേര്‍ക്ക് നിപയില്ലെന്ന് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. 
രോഗം വലിയ തോതില്‍ വ്യാപിച്ചിട്ടില്ലെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആശ്വാസകരമായ അവസ്ഥയാണിത്. വവ്വാലില്‍നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്തിയിട്ടില്ല.

പരിശോധനാ ഫലം നെഗറ്റിവ് ആയതുകൊണ്ട് നിരീക്ഷണത്തില്‍ ഉള്ളവരെ ഉടന്‍ വിട്ടയയ്ക്കില്ല. ഇവരെ നിരീക്ഷിക്കുന്നതു തുടരും. ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു നിരീക്ഷണ വാര്‍ഡിലേക്കു മാറ്റും. ലക്ഷണങ്ങള്‍ പൂര്‍ണമായി വിട്ടുപോയതിനു ശേഷമേ ഇവരെ വിട്ടയയ്ക്കൂ. ഇക്കാര്യത്തില്‍ കൃത്യമായി പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

നിപ ഭീതി അകന്നു എന്നാണ് ഈ ഘട്ടത്തില്‍ പറയാവുന്നത്. എന്നാല്‍ നിപ ഇല്ലാതായി എന്നു പ്രഖ്യാപിക്കാറിയിട്ടില്ല. ആശങ്ക വേണ്ട, എന്നാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com