പനി ബാധിച്ച രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ; രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

പനി അടക്കമുള്ള ലക്ഷണങ്ങളുമായെത്തിയ രണ്ടുപേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. കൊച്ചിയില്‍ നിന്നെത്തിയവരാണ് ഇവര്‍
പനി ബാധിച്ച രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ; രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

തിരുവനന്തപുരം : നിപ രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് രണ്ടുപേര്‍ കൂടി നിരീക്ഷണത്തില്‍. പനി അടക്കമുള്ള ലക്ഷണങ്ങളുമായെത്തിയ രണ്ടുപേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. കൊച്ചിയില്‍ നിന്നെത്തിയവരാണ് ഇവര്‍. ഇവരുടെ രക്തസാംപിളുകള്‍ ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചു. 

എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തില്‍ വെച്ചിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പനിയോ മസ്തിഷ ജ്വരത്തിന്റെയോ ലക്ഷണങ്ങളുമായി എത്തുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലെയും ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതിനിടെ എറണാകുളത്തെ പറവൂരില്‍ ഭോപ്പാലില്‍ നിന്നുള്ള കേന്ദ്രസംഘം എത്തി. നാഷണല്‍ ഇന്‍സ്റ്റി. ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡീസീസിലെ സംഘമാണ് എത്തിയത്. ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com