പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഋഷിരാജ് സിങ് ജയില്‍ ഡിജിപി, കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം 

ഋഷിരാജ് സിങ് ജയില്‍ ഡിജിപിയാകുമ്പോൾ എസ് ആനന്ദകൃഷ്ണനാണ് പുതിയ എക്സൈസ് കമ്മീഷണർ
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഋഷിരാജ് സിങ് ജയില്‍ ഡിജിപി, കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊലീസ് വ​കു​പ്പി​ൽ വ​ൻ അഴിച്ചുപണി. ഇതൊടൊപ്പം കൊച്ചിയിലും തിരുവനന്തപുരത്തും കമ്മീഷണറേറ്റുകൾ തുടങ്ങാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചു.

 ക്രമസമാധാന ചുമതല ഒരു എഡിജിപിക്ക് നൽകി. ഷെയ്ഖ് ദര്‍ബേഷ് സാഹിബിനെ ഇതിനായി ചുമതലപ്പെടുത്തും. മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്ത് എഡിജിപിയാകും. ഋഷിരാജ് സിങ് ജയില്‍ ഡിജിപിയാകുമ്പോൾ എസ് ആനന്ദകൃഷ്ണനാണ് പുതിയ എക്സൈസ് കമ്മീഷണർ.

  ആര്‍.ശ്രീലേഖയെ ട്രാഫിക് എഡിജിപിയായും ഐജിമാരായി എം.ആര്‍.അജിത്കുമാറിനെയും(ദക്ഷിണമേഖല) അശോക് യാദവിനെയും (ഉത്തരമേഖല) നിയമിക്കും. സഞ്ജയ്കുമാര്‍ ഗുരുദീന്‍(തിരുപുരം), കാളിരാജ് മഹേഷ്കുമാര്‍(കൊച്ചി), എസ്.സുരേന്ദ്രന്‍(തൃശൂര്‍) കെ.സേതുരാമന്‍(കണ്ണൂര്‍) എന്നിവരാണ് പുതിയ ഡിഐജിമാർ.

തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ചു. കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം ലഭിക്കും. ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്ത് കമ്മീഷണറാകും. വിജയ് സാഖറെ കൊച്ചിയില്‍  കമ്മീഷണറാകും. റേഞ്ചുകളില്‍ ഡിഐജിമാരെയും സോണില്‍ ഐജിമാരെയും നിയമിക്കുന്ന ഘടനാമാറ്റത്തിനും അഗീകാരമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com