പ്ലാറ്റ്‌ഫോമില്‍ 10 ലക്ഷത്തിന്റെ സ്വര്‍ണം അടങ്ങിയ ബാഗ്; സ്‌റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; നന്മ 

റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് ലഭിച്ച ലക്ഷങ്ങളുടെ സ്വര്‍ണ ഉരുപ്പടികള്‍ ഉടമയ്ക്ക് തിരികെ നല്‍കി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മാതൃകയായി
പ്ലാറ്റ്‌ഫോമില്‍ 10 ലക്ഷത്തിന്റെ സ്വര്‍ണം അടങ്ങിയ ബാഗ്; സ്‌റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; നന്മ 

ആലപ്പുഴ: റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് ലഭിച്ച ലക്ഷങ്ങളുടെ സ്വര്‍ണ ഉരുപ്പടികള്‍ ഉടമയ്ക്ക് തിരികെ നല്‍കി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മാതൃകയായി.ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അനില്‍കുമാറാണ് 10 ലക്ഷം രൂപ വിലവരുന്ന 40 പവനോളം സ്വര്‍ണം ഉടമയ്ക്ക് തിരികെ നല്‍കിയത്. സ്വര്‍ണം അടങ്ങിയ ബാഗ് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ അത് സ്‌റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഉടമ ബാഗ് തേടി എത്തുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ 1.15ന് ആലപ്പുഴയില്‍ നിന്നു ഗുരുവായൂര്‍-ചെന്നൈ ട്രെയിനില്‍ കയറിയ തിരുനെല്‍വേലി സ്വദേശി മുത്തുകുമാറിന്റേതായിരുന്നു സ്വര്‍ണം. ആലപ്പുഴയില്‍ ഒരു വിവാഹാനന്തര ചടങ്ങിനു വന്ന മുത്തുകുമാര്‍ ട്രെയിനില്‍ അമ്പലപ്പുഴ എത്തിയപ്പോഴാണു ബാഗ് നഷ്ടമായത് അറിയുന്നത്. ഉടന്‍തന്നെ അമ്പലപ്പുഴ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കു പരാതി നല്‍കി. എന്നാല്‍ ഇതിനു മുന്‍പുതന്നെ അനില്‍കുമാര്‍ 40 പവന്‍ അടങ്ങിയ ബാഗ് ആലപ്പുഴ സ്‌റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ചിരുന്നു. ആലപ്പുഴയില്‍ എത്തിയ മുത്തുകുമാറിന് അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ആര്‍പിഎഫ് എസ്‌ഐ തുളസിദാസ് ബാഗ് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com