60 വയസ്സിന് മുകളിലുള്ളവര്‍ ഇനി ക്യൂ നില്‍ക്കേണ്ട; ഉത്തരവുമായി സര്‍ക്കാര്‍ 

60 വയസ്സിന് മുകളിലുള്ളവര്‍ ഇനി ക്യൂ നില്‍ക്കേണ്ട - ഉത്തരവുമായി സര്‍ക്കാര്‍ 
60 വയസ്സിന് മുകളിലുള്ളവര്‍ ഇനി ക്യൂ നില്‍ക്കേണ്ട; ഉത്തരവുമായി സര്‍ക്കാര്‍ 


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​സു​​​​ക​​​​ളി​​​​ലും പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മെ​​​​ത്തു​​​​ന്ന മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രെ​​​​യും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രെ​​​​യും വ​​​​രി​​​​ നി​​​​ർ​​​​ത്താ​​​​തെ അ​​വ​​ർ​​ക്കു സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വ്. സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​സു​​​​ക​​​​ൾ, വി​​​​വി​​​​ധ നി​​​​കു​​​​തി- ബി​​​​ൽ കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സേ​​​​വ​​​​നകേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ, ഗു​​​​രു​​​​ത​​​​ര രോ​​​​ഗം ബാ​​​​ധി​​​​ച്ച​​​​വ​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രെ വ​​​​രി​​​​നി​​​​ർ​​​​ത്താ​​​​തെ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പു സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു പ്ര​​​​ഭാ​​​​ക​​​​റി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു. 

സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും വി​​​​വി​​​​ധ നി​​​​കു​​​​തി-ബി​​​​ൽ കൗ​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ലും അ​​​​ട​​​​ക്കം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ട​​​​പാ​​​​ടു ന​​​​ട​​​​ത്തു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാർ​​​​ക്കു പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും നേ​​​​ര​​​​ത്തേ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പ​​​​ല​​​​യി​​​​ട​​​​ത്തും പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ പെ​​ട്ടി​​ട്ടു​​ണ്ട്. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ചി​​​​ല ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ​​​​ങ്കി​​​​ലും പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​ത്യേ​​​​ക ഉ​​​​ത്ത​​​​ര​​​​വു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. 

പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടെ​​​​ത്തു​​​​ന്ന പ​​​​ഞ്ചാ​​​​യ​​​​ത്ത്- വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ, പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ, വി​​​​വി​​​​ധ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​നെ​​​​ത്തു​​​​ന്ന വൈ​​​​ദ്യു​​​​തി, ജ​​​​ല അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫീ​​സു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ അ​​​​ട​​​​ക്ക​​​​മു​​​​ള്ളി​​​​ട​​​​ത്ത് ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ മു​​​​ൻ​​​​ഗ​​​​ണ​​​​ന ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക​​​​ൾ​​​​ക്കു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ലു​​​​ണ്ട്. സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ പ​​​​ര​​​​മാ​​​​വ​​​​ധി ഭി​​​​ന്ന​​​​ശേ​​​​ഷി സൗ​​​​ഹൃ​​​​ദ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം ചി​​​​ല​​​​യി​​​​ട​​​​ത്തെ​​​​ങ്കി​​​​ലും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​ണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com