എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഇന്ന് മുതല്‍ ഓപ്ഷന്‍ സമര്‍പ്പിക്കാം; അവാസാന തിയതി ജൂൺ 19 

ഇന്ന് രാവിലെ 11 മണി മുതല്‍ ജൂണ്‍ 19-ാം തീയതി രാവിലെ 10 മണി വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഇന്ന് മുതല്‍ ഓപ്ഷന്‍ സമര്‍പ്പിക്കാം; അവാസാന തിയതി ജൂൺ 19 

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഗവ. ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ ഇന്ന് ആരംഭിക്കും. 2019-20 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികളാണ് ഇന്നുമുതൽ തുടങ്ങുന്നത്. കോഴ്‌സുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. 

പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് രാവിലെ 11 മണി മുതല്‍ ജൂണ്‍ 19-ാം തീയതി രാവിലെ 10 മണി വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. http://www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓപ്ഷനുകൾ സമർപ്പിക്കാം.  ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com