സിനിമയുടെ അവാര്‍ഡ് തിരിച്ചെടുക്കുമോ?; കാര്‍ട്ടൂണ്‍ വിവാദത്തില്‍ എകെ ബാലനെതിരെ കാനം രാജേന്ദ്രന്‍; ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ല

ലളിതകല അക്കാദമി സ്വയം ഭരണസ്ഥാപനമാണ്. അതിന്റെ ഒരു കാര്യത്തിലും ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ല
സിനിമയുടെ അവാര്‍ഡ് തിരിച്ചെടുക്കുമോ?; കാര്‍ട്ടൂണ്‍ വിവാദത്തില്‍ എകെ ബാലനെതിരെ കാനം രാജേന്ദ്രന്‍; ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ല

തിരുവനന്തപുരം: കേരള ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനപരിശോധിക്കണമെന്ന സാംസ്‌കാരിക മന്ത്രി എകെ ബാലന്റെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലളിതകല അക്കാദമി സ്വയം ഭരണസ്ഥാപനമാണ്. അതിന്റെ ഒരു കാര്യത്തിലും ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ല. നാളെ സിനിമാ അവാര്‍ഡ് തീരുമാനിച്ചിട്ട് ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതനുസരിച്ച് ചെയ്യേണ്ടിവരില്ലെയെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞടുപ്പില്‍ വിശ്വാസികള്‍ എല്‍ഡിഎഫിനെ വിശ്വസിച്ചില്ല.കാര്യങ്ങള്‍ വിശദീകരിച്ചിട്ടും കാര്യമുണ്ടായില്ല. വിശ്വാസികളുടെ പ്രതികരണങ്ങള്‍ മുന്‍കൂട്ടി കാണാനായില്ല. എന്നാല്‍ സര്‍ക്കാരിന് തെറ്റിയിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കാനും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമായി.ഇതിന് ജില്ലാ കൗണ്‍സിലുകളെ ചുമതലപ്പെടുത്തി. പാര്‍ട്ടി തോറ്റ നാല്  സീറ്റുകളിലേത് പ്രത്യേകം പരിശോധിക്കുമെന്നും കാനം പറഞ്ഞു. 

എല്‍ഡിഎഫിന്റെ പരാജയത്തില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടായിട്ടുണ്ട്. എല്‍ഡിഎഫിനെ എതിര്‍ത്തായിരുന്നു മാധ്യമങ്ങളുടെ പ്രചാരണം. മാധ്യമങ്ങളുടെ പോളിസി നിശ്ചയിക്കാനുള്ള അധികാരങ്ങള്‍ മാധ്യമങ്ങള്‍ക്കില്ലെന്ന് അറിയാം. അവരുടെ കോര്‍പ്പറേറ്റ് അജണ്ടകളാണ് യുഡിഎഫിനും എന്‍ഡിഎയ്ക്കും സഹായകമായതെന്നും കാനം പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com