യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി: വിനായകന് എതിരെ പൊലീസ് കേസെടുത്തു

യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകന് എതിരെ കേസ്.
യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി: വിനായകന് എതിരെ പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകന് എതിരെ കേസ്.  കല്‍പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120ഛ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല-എന്നായിരുന്നു മൃദുല കുറിച്ചത്. വിനായകനോടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com