സിഐ നവാസിന്റെ മൊഴി നിര്‍ണായകം; എസിപിയുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു; നടപടി അന്വേഷണത്തിന് ശേഷമെന്ന് വിജയ് സാഖറെ

നവാസ് തിരിച്ചെത്തിയ ശേഷം കാര്യങ്ങള്‍ ചോദിച്ചറിയും. അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വിജയ് സാഖറെ
സിഐ നവാസിന്റെ മൊഴി നിര്‍ണായകം; എസിപിയുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു; നടപടി അന്വേഷണത്തിന് ശേഷമെന്ന് വിജയ് സാഖറെ

കൊച്ചി: സിഐ നവാസിന്റെ മാനസിക പീഡനപരാതിയില്‍ അന്വേഷണം തുടരുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ. നവാസ് തിരിച്ചെത്തിയ ശേഷം കാര്യങ്ങള്‍ ചോദിച്ചറിയും. അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യഘട്ട അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നും മേലുദ്യോഗസ്ഥനുമായുള്ള പ്രശ്‌നം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സിഐ നവാസിന്റെ മൊഴി വളരെ പ്രധാനമാണ്. നവാസും എസിപി സുരേഷും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സിഐയുടെ മൊഴിയെടുത്ത ശേഷം ഭാര്യയുടെ പരാതിയിലുള്ള കാര്യങ്ങള്‍ പരിശോധിക്കും. വകുപ്പുതല നടപടികള്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് വിജയ് സാഖറെ പറഞ്ഞു. 

തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് കണ്ടെത്തിയ സിഐ നവാസിനെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെ നവാസ് ഫോണ്‍ ഓണാക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ലൊക്കേഷന്‍ മനസിലായ കേരള പൊലീസിന്റെ നിര്‍ദേശമനുസരിച്ചാണ് റെയില്‍വേ പൊലീസ് നവാസിനെ കണ്ടെത്തിയത്. നവാസ് ബന്ധുക്കളും ഭാര്യയുമായും ഫോണില്‍ സംസാരിച്ചു. 

വ്യൊഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ പിഎസ്. സുരേഷുമായി വയര്‍ലെസില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ െ്രെഡവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എസിപിയെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com