പത്തനംതിട്ടയില്‍ കോണ്‍ക്രീറ്റ് കലര്‍ന്ന രാസമാലിന്യം പാടത്തേക്ക് ഒഴുക്കുന്നു: പ്രതിഷേധവുമായി നാട്ടുകാര്‍

ഇതുമൂലം കുടിവെള്ളം മലിനമാകുന്നുവെന്നും ആരോപണമുണ്ട്.
പത്തനംതിട്ടയില്‍ കോണ്‍ക്രീറ്റ് കലര്‍ന്ന രാസമാലിന്യം പാടത്തേക്ക് ഒഴുക്കുന്നു: പ്രതിഷേധവുമായി നാട്ടുകാര്‍

പത്തനംതിട്ട: കോണ്‍ക്രീറ്റ് മിക്‌സിങ്ങ് പ്ലാന്റില്‍ നിന്നുള്ള മലിനജലം വയലിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. പന്തളം കുടശ്ശനാട്ടിലാണ് സിമന്റ് കലര്‍ന്ന മലിനജലം പാടത്തേക്ക് ഒഴുക്കുന്നത്. ഇതുമൂലം കുടിവെള്ളം മലിനമാകുന്നുവെന്നും ആരോപണമുണ്ട്.

പാടത്ത് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഇത്തരത്തില്‍ സിമന്റ് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം ഒഴുകിയെത്താന്‍ തുടങ്ങിയതോടെ കുടിവെള്ളത്തിന് ഉള്‍പ്പടെയുള്ള ജലസ്രോതസുകള്‍ മലിനമായി തുടങ്ങിയെന്നും പരാതിയുണ്ട്.  

സമീപത്തുള്ള ജലാശയങ്ങളിലെ മത്സ്യങ്ങലും ചത്തൊടുങ്ങി. മലിനജലം ഒഴുക്കി വിടുന്നത് ഇനിയും തുടര്‍ന്നാല്‍ കരിങ്ങാലി പുഞ്ചയിലെ കൃഷി നശിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. അഞ്ച് വര്‍ഷമായി കോണ്‍ക്രീറ്റ് മിക്‌സിങ്ങ് പ്ലാന്റ്  ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ട്. മാലിന്യം സംസ്‌കരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒന്നും ഇല്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com