'അയാളുടെ മറുപടിക്കായാണ് ഇത്രയും ദിവസം കാത്തിരുന്നത്'; ശാന്തിവനത്തിലെ ശിഖരങ്ങള്‍ വെട്ടിമാറ്റി കെഎസ്ഇബി ; മുടി മുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കി മീന (വീഡിയോ)

വൈദ്യുതി ടവര്‍ നിര്‍മ്മിക്കാന്‍ വേണ്ടി ശാന്തിവനത്തില്‍ പൊലീസ് സഹായത്തോടെ മരങ്ങളുടെ ശിഖരങ്ങള്‍ കെഎസ്ബി മുറിച്ചിനീക്കി
'അയാളുടെ മറുപടിക്കായാണ് ഇത്രയും ദിവസം കാത്തിരുന്നത്'; ശാന്തിവനത്തിലെ ശിഖരങ്ങള്‍ വെട്ടിമാറ്റി കെഎസ്ഇബി ; മുടി മുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കി മീന (വീഡിയോ)

കൊച്ചി: വൈദ്യുതി ടവര്‍ നിര്‍മ്മിക്കാന്‍ വേണ്ടി ശാന്തിവനത്തില്‍ പൊലീസ് സഹായത്തോടെ മരങ്ങളുടെ ശിഖരങ്ങള്‍ കെഎസ്ഇബി മുറിച്ചിനീക്കി. ശിഖരങ്ങള്‍ മുറിച്ചു നീക്കാന്‍ കെഎസ്ഇബി രാവിലെ എത്തിരിയിരുന്നെങ്കിലും സമരക്കാരുടെ പ്രതിഷേധം കാരണം നടന്നിരുന്നില്ല. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ ശിഖരങ്ങള്‍ മുറിച്ചു നീക്കുകായിരുന്നു. സര്‍ക്കാര്‍ സാവകാശം നല്‍കിയില്ലെന്ന് ആരോപിച്ച് ശാന്തിവനം ഉടമ മീന മുടിമുറിച്ചു പ്രതിഷേധിച്ചു. വൈദ്യുതി ലൈനിന് ഭീഷണിയായി നിന്ന മരച്ചില്ലകളാണ് മുറിച്ചു നീക്കിയത്. 

'അയാളുടെ മറുപടിക്കായാണ് ഇത്രയും ദിവസം കാത്തിരുന്നത്. ഇത്രയും ദിവസമായി മുഖ്യമന്ത്രിയുടെ മറുപടി വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു. മുറിച്ച മുടി മുഖ്യമന്ത്രിക്കിരിക്കട്ടേ'യെന്ന് മീന പറഞ്ഞു. ഞാന്‍ പണ്ട് ഒരുപാട് മുദ്രാവാക്യം വിളിച്ച പാര്‍ട്ടിയാണ് അതെന്നും അതിനിരിക്കട്ടെ തന്റെ മുടിയെന്നും അവര്‍ പറഞ്ഞു. വൈദ്യുതി മന്ത്രി എംഎം മണിക്ക് വേണ്ടിയും അവര്‍ മുടി മുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com