'മോട്ടോര്‍ വാഹനവകുപ്പ് വേട്ടയാടുന്നു'; 24 മുതല്‍ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തുകയാണെന്ന് ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു
'മോട്ടോര്‍ വാഹനവകുപ്പ് വേട്ടയാടുന്നു'; 24 മുതല്‍ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ച് 
അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തുകയാണെന്ന് ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. 24 തിങ്കളാഴ്ച മുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ദ്രോഹിക്കുന്നുവെന്നും അന്യായമായി വന്‍ തുക പിഴ ഈടാക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം. ബംഗ്ലൂരുവില്‍ ചേര്‍ന്ന സംഘടനയുടെ യോഗമാണ് തീരുമാനമെടുത്തത്. ഒരു വാഹനത്തിന് പതിനായിരം രൂപ വച്ച് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നുവെന്നാണ് ബസുടമകള്‍ പരാതിപ്പെടുന്നത്. ഇങ്ങനെ ഒരു നീക്കത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. 

കല്ലട ബസില്‍ യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്ത പുറത്ത് വന്ന പിന്നാലെയാണ് ഈ നീക്കം. കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. കല്ലട ബസുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകവേയാണ് ബസ്സുടമകള്‍ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com