ഉദ്യോഗസ്ഥ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: റിപ്പോര്‍ട്ട് തയ്യാറാക്കി ഭരണപരിഷ്‌കാര കമ്മീഷന്‍

സംസ്ഥാന സര്‍വീസിലെ ഉദ്യോഗസ്ഥ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള പരിഷ്‌കരണ നിര്‍ദ്ദേശങ്ങളടങ്ങിയ പഠന റിപ്പോര്‍ട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും
ഉദ്യോഗസ്ഥ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: റിപ്പോര്‍ട്ട് തയ്യാറാക്കി ഭരണപരിഷ്‌കാര കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍വീസിലെ ഉദ്യോഗസ്ഥ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള പരിഷ്‌കരണ നിര്‍ദ്ദേശങ്ങളടങ്ങിയ പഠന റിപ്പോര്‍ട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കരട് റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന കമ്മീഷന്റെ യോഗം പരിശോധിച്ച് അവസാനരൂപം നല്‍കി. റിപ്പോര്‍ട്ട് സമ്പൂര്‍ണമാക്കി ഏറ്റവും വേഗം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ യോഗം നിശ്ചയിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.

വിജിലന്‍സ് കമ്മീഷന്റെ രൂപീകരണം, സംസ്ഥാന സര്‍വീസിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തല്‍,ക്ഷേമനിയമങ്ങളുടെ നിര്‍വഹണത്തിലെ പോരായ്മയും ഫലപ്രാപ്തിയും, എന്നീ വിഷയങ്ങളെ സംബന്ധിച്ച മൂന്ന് റിപ്പോര്‍ട്ടുകളാണ് ഇതിനകം കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. പരിസ്ഥിതി വികസന രംഗങ്ങളില്‍ കുട്ടനാട് നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് കുട്ടനാട്ടിലെ മങ്കൊമ്പ് നെല്ലു ഗവേഷണകേന്ദ്രത്തിന്റെ ഹാളില്‍ ജൂലൈ 6 ന് സെമിനാര്‍ നടത്താന്‍ കമ്മീഷന്‍യോഗം നിശ്ചയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com