വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്:  ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി/വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 22 മുതല്‍

ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി/ NSQF (VHSE) ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ ജൂ​​​ലൈ 22 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി/ NSQF (VHSE) ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ ജൂ​​​ലൈ 22 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കും. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് യു​​​എ​​​ഇ​​​യി​​​ലു​​​ള്ള പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ലോ അ​​​ത​​​ത് വി​​​ഷ​​​യ കോ​​​മ്പി​​​നേ​​​ഷ​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ലോ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താം. 

മാ​​​ർ​​​ച്ച് 2019ലെ ​​​ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി NSQF (VHSE) പ​​​രീ​​​ക്ഷ​​​യി​​​ൽ എ​​​ഴു​​​തി​​​യ ആ​​​റ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നെ​​​ണ്ണം വ​​​രെ സ്‌​​​കോ​​​ർ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ എ​​​ഴു​​​തു​​​ന്ന​​​തി​​​നും റ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. 2019ലെ ​​​ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യി​​​ലോ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യി​​​ലോ ആ​​​റ് വി​​​ഷ​​​യ​​​ങ്ങ​​​ളും എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ റ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 2020 മാ​​​ർ​​​ച്ചി​​​ലെ ര​​​ണ്ടാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു.

മ​​​റ്റു പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ നി​​​ന്നും 2019ൽ ​​​ര​​​ണ്ടാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് പു​​​നഃ​​​പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വി​​​ഭാ​​​ഗം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യാ​​​ൽ മാ​​​ത്ര​​​മേ 2020ലെ ​​​ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നാ​​​വൂ. ഇ​​​വ​​​ർ​​​ക്ക് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ എ​​​ന്നി​​​വ ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. 

ര​​​ണ്ടാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് 2015 മു​​​ത​​​ലു​​​ള്ള ഒ​​​ന്നാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും എ​​​ന്നാ​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ (ക​​​മ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റ​​​ൽ വി​​​ഭാ​​​ഗം) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ 2020 മാ​​​ർ​​​ച്ചി​​​ലെ ര​​​ണ്ടാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ യോ​​​ഗ്യ​​​ത നേ​​​ടും. ഈ ​​​വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ എ​​​ന്നി​​​വ ന​​​ട​​​ത്തും. സ്‌​​​കൂ​​​ൾ ഗോ​​​യിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​ന്നാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സി​​​ന് 75 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത ഹാ​​​ജ​​​ർ വേ​​​ണം

2015 മു​​​ത​​​ലു​​​ള്ള ഒ​​​ന്നാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യോ എ​​​ഴു​​​തു​​​ക​​​യോ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടാം​​​വ​​​ർ​​​ഷ​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ഴു​​​താ​​​ൻ ഇ​​​പ്പോ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ മാ​​​ത്ര​​​മേ 2020ലെ ​​​ര​​​ണ്ടാം​​​വ​​​ർ​​​ഷ മാ​​​ർ​​​ച്ച് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നാ​​​വൂ. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ള്ള സി.​​​ഇ സ്‌​​​കോ​​​ർ, പ്രാ​​​ക്ടി​​​ക്ക​​​ൽ സ്‌​​​കോ​​​ർ എ​​​ന്നി​​​വ നി​​​ല​​​നി​​​ൽ​​​ക്കും. ക​​​മ്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് സി​​​സ്റ്റം​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​യ്ക്ക് 2014 അ​​​ഡ്മി​​​ഷ​​​ൻ മു​​​ത​​​ലു​​​ള്ള പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള പു​​​തി​​​യ സി​​​ല​​​ബ​​​സി​​​ലാ​​​ണ് പ​​​രീ​​​ക്ഷ. ക​​​മ്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി​​​ക്കും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് സി​​​സ്റ്റം​​​സും പു​​​തി​​​യ സി​​​ല​​​ബ​​​സി​​​ലും പ​​​ഴ​​​യ​​​തി​​​ലും പ​​​രീ​​​ക്ഷ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ക​​​മ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​ന്നാം​​​വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നാ​​​ണ്. 

പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ജൂ​​​ലൈ 2019 ലെ ​​​ഒ​​​ന്നാം​​​വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യ്ക്കും മാ​​​ർ​​​ച്ച് 2020ലെ ​​​ര​​​ണ്ടാം​​​വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യ്ക്കും ര​​​ജി​​​സ്റ്റ​​​ർ ആ​​​കും. ഇ​​​വ​​​യു​​​ടെ പ​​​രീ​​​ക്ഷാ​​​ഫീ​​​സ് ഒ​​​ന്നി​​​ച്ച് ഒ​​​ടു​​​ക്ക​​​ണം. റ​​​ഗു​​​ല​​​ർ, ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ 25ന​​​ക​​​വും ക​​​മ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റ​​​ൽ വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ജൂ​​​ലൈ മൂ​​​ന്നി​​​ന​​​ക​​​വും ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. റ​​​ഗു​​​ല​​​ർ, ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​രു പേ​​​പ്പ​​​റി​​​ന് 175 രൂ​​​പ​​​യാ​​​ണ് പ​​​രീ​​​ക്ഷാ​​​ഫീ​​​സ്. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഫീ​​​സ് 40 രൂ​​​പ. ക​​​മ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷാ​​​ഫീ​​​സ് ഒ​​​രു പേ​​​പ്പ​​​റി​​​ന് 225 രൂ​​​പ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഫീ​​​സ് 80 രൂ​​​പ​​​യു​​​മാ​​​ണ്. വി​​​ജ്ഞാ​​​പ​​​നം www.dhsekerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com