ഓരോ പത്തുമിനിറ്റിലും ബസ്; കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറുകളുടെ റൂട്ട് പുനഃക്രമീകരണം ജൂലൈ 5മുതല്‍

കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പുനഃക്രമീകരണം ജൂലൈ 5 മുതല്‍ നടപ്പാക്കിയേക്കും.
ഓരോ പത്തുമിനിറ്റിലും ബസ്; കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറുകളുടെ റൂട്ട് പുനഃക്രമീകരണം ജൂലൈ 5മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പുനഃക്രമീകരണം ജൂലൈ 5 മുതല്‍ നടപ്പാക്കിയേക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ബസുകളാണ് ക്രമപ്പെടുത്തുന്നത്. ഉത്തര കേരളത്തില്‍ ടൗണ്‍ ടു ടൗണ്‍, പോയിന്റ് ടു പോയിന്റ് ബസുകളുടെ പുനഃക്രമീകരണം രണ്ടാംഘട്ടമായി നടപ്പാക്കും.

മുന്‍പ് നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച തീരുമാനമാണ് മാറ്റങ്ങളോടെ നടപ്പാക്കുക. പുതിയ ക്രമീകരണം വന്നാല്‍ 2 ജില്ലകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ 10 മിനിറ്റ് ഇടവേളകളില്‍ ഉണ്ടാകും. കൂടുതല്‍ ജില്ലകളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയത്തിലാണ് അവസാനഘട്ട തീരുമാനം വരാനുള്ളത്. 30 മിനിറ്റ്, 45 മിനിറ്റ് ഇടവേളകളാണ് ചര്‍ച്ചയില്‍ ഉള്ളത്.

യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കെഎസ്ആര്‍ടിസിക്കും ഗുണം ലഭിക്കുന്നതാണ് പുതിയ മാറ്റമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. സൂപ്പര്‍ ഫാസ്റ്റുകളുടെ ക്രമീകരണം വിജയകരമായി എന്നാണ് വിലയിരുത്തല്‍. ഇതിനു ചുവടുപിടിച്ചാണ് ഫാസ്റ്റ് പാസഞ്ചറുകളും ഓര്‍ഡിനറി ബസുകളും പുനഃക്രമീകരിക്കാന്‍ പദ്ധതി വന്നത്. ഓര്‍ഡിനറി പുനഃക്രമീകരണം സോണ്‍ അടിസ്ഥാനത്തിലും ഡിപ്പോ അടിസ്ഥാനത്തിലും നടക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ സംസ്ഥാനമൊട്ടാകെ പുനഃക്രമീകരണം നടപ്പാക്കുകയാണ് ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com