ലോറി കാറില്‍ തട്ടി, വാക്കേറ്റം ഗുണ്ടായിസമായി; ഭയന്ന് ഡ്രൈവര്‍ ഓടി, ചില്ല് തകര്‍ത്തു, ക്രൂരത 

കാറില്‍ തട്ടിയെന്ന പേരില്‍ കണ്ടെയ്‌നര്‍ ലോറിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഗുണ്ടായിസം
ലോറി കാറില്‍ തട്ടി, വാക്കേറ്റം ഗുണ്ടായിസമായി; ഭയന്ന് ഡ്രൈവര്‍ ഓടി, ചില്ല് തകര്‍ത്തു, ക്രൂരത 

തൃശൂര്‍: കാറില്‍ തട്ടിയെന്ന പേരില്‍ കണ്ടെയ്‌നര്‍ ലോറിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഗുണ്ടായിസം. കമ്പി വടിയുമായി ഡ്രൈവറെ ആക്രമിക്കാനും ശ്രമിച്ചു. പ്രതികള്‍ക്കായുളള അന്വേഷണം തുടരുന്നു.

ചാലക്കുടി മുന്‍സിപ്പല്‍ ജംക്ഷനിലായിരുന്നു സംഭവം. ലോറി കാറില്‍ തട്ടിയതോടെ വാക്കേറ്റമായി. കാറിലുണ്ടായിരുന്ന യുവാക്കള്‍ ലോറിയുടെ ഡ്രൈവറുമായി സംസാരിച്ചു നില്‍ക്കെയാണ് നാടകീയമായി ആക്രമിച്ചത്. കാറില്‍ തട്ടിയതിന് കാല്‍ ലക്ഷം രൂപ കയ്യോടെ നല്‍കാനായിരുന്നു യുവാക്കള്‍ പറഞ്ഞത്. എന്നാല്‍, നിയമനടപടി മതിയെന്ന് ലോറിക്കാര്‍ നിലപാട് എടുത്തു.ഇതോടെ, പ്രകോപിതരായ യുവാക്കള്‍ ബിയര്‍ കുപ്പിയെടുത്ത് ഡ്രൈവറെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. പ്രാണഭയത്താല്‍  ഡ്രൈവര്‍ ഓടി. ഇതിനു പിന്നാലെ, ലോറിയുടെ മുന്‍വശത്തെ ചില്ല് കമ്പിവടി കൊണ്ട് അടിച്ചുതകര്‍ത്തു.

ചാലക്കുടി പൊലീസ് പ്രതികളെ അന്വേഷിച്ചു വരികയാണ്. ലോറി ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com