ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് തൂങ്ങിമരിച്ച നിലയില്‍ 

 ബത്തേരിയില്‍ ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു
ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് തൂങ്ങിമരിച്ച നിലയില്‍ 

വയനാട്:  ബത്തേരിയില്‍ ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. മാതമംഗലം ഉളളിലം പണിയ കോളനിയിലെ മോഹനനെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ ശോഭയെയും മകന്‍ ആദിദേവിനെയും ഇന്ന് രാവിലെയാണ് മോഹനന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്നായിരുന്നു ആത്മഹത്യ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com