കുട്ടികള്‍ക്കായി സുരക്ഷിത ഫോണുമായി ഐഎംഎ; ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്‌കൂളുകളെ സമീപിക്കും, പ്രത്യേകതകള്‍ ഇങ്ങനെ

കുട്ടികള്‍ക്കായി സുരക്ഷിത ഫോണുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കൊച്ചി ശാഖ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കുട്ടികള്‍ക്കായി സുരക്ഷിത ഫോണുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കൊച്ചി ശാഖ. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഈസി ഫോണാണ് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. 5000രൂപയാണ് വില. വോഡഫോണിന്റെ സാങ്കേതിക സഹായത്തോടെ എന്‍ജിഒ മാജിക്‌സുമായി ചേര്‍ന്നാണ് ഐഎംഎ പദ്ധതി നടപ്പാക്കുന്നത്. 

ക്ലാസ് സമയങ്ങളില്‍ ഈ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. നേരത്തെ സെറ്റ് ചെയ്ത പത്തോ ഇരുപതോ നമ്പറുകളിലേക്ക് മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളു. ക്യാമറയില്ല. ഡയല്‍ പാഡില്ല. ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാകില്ല. അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാന്‍ എസ്ഒഎസ് ബട്ടനുണ്ട്. ഇത് അമര്‍ത്തിയാല്‍ ഒരേസമയം അഞ്ചു നമ്പറുകളിലേക്ക് കോളുകളും ലൊക്കേഷന്‍ സഹിതമുള്ള മെസേജും പോകും. ഈ അഞ്ചുപേരും ഒരുമിനിറ്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ കോള്‍ മാജിക് ഹെല്‍പ് ലൈനിലേക്ക് തിരിച്ചുവിടും. 

വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കണം എന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരുമായി സംസാരിക്കുമെന്ന് ഐഎംഎ നിര്‍വാഹക സമിതി അംഗം ഡോ. പ്രവീണ്‍ ജി പൈ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com