തേവരയില്‍ യൂണിയന്‍ എസ്എഫ്‌ഐക്ക്, ചെയര്‍പേഴ്‌സണ്‍ പദവിയില്‍ ആദ്യമായി വനിത; അഭിനന്ദനവുമായി കെവി തോമസ്‌

കെഎസ്‌യുവിനെ തോല്‍പ്പിച്ച് യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചു, ചെയര്‍പേഴ്‌സനെ അഭിനന്ദിച്ച് കെവി തോമസ്
തേവരയില്‍ യൂണിയന്‍ എസ്എഫ്‌ഐക്ക്, ചെയര്‍പേഴ്‌സണ്‍ പദവിയില്‍ ആദ്യമായി വനിത; അഭിനന്ദനവുമായി കെവി തോമസ്‌

കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആദ്യമായി എത്തിയ വിദ്യാര്‍ഥിനി ആമിയെ അഭിനന്ദിച്ച് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെവി തോമസ്. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കോളജില്‍ യൂണിയന്‍ നേതൃത്വത്തില്‍ എത്തുന്ന ആദ്യ വനിതയാണ് ആമി എന്ന വൈഖരി വി പുരുഷന്‍. കോളജ് യൂണിയന്‍ ഭരണം കെഎസ്‌യുവില്‍ നിന്ന് ഇക്കുറി എസ്എഫ്‌ഐ പിടിച്ചെടുക്കുകയായിരുന്നു. 

ആമിക്ക് അഭിനന്ദനം അറിയിച്ച് കെവി തോമസ് എഴുതിയ കുറിപ്പ്: 

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന തേവര SH ലെ മൂന്നാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിനി, കൂട്ടുകാര്‍ ആമി എന്നു വിളിക്കുന്ന വൈഖരി വി. പുരുഷന്‍ വനിതാ ചെയര്‍ പെഴ്‌സസണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

തേവര SH ലെ പൂര്‍വവിദ്യാര്‍ത്ഥിയും അദ്ധ്യാപകനും എന്ന നിലയില്‍ എല്ലാവിധ അഭിനന്ദനങ്ങളും.

കോളിജിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പെണ്‍കുട്ടി ചെയര്‍പെഴ്‌സണ്‍ ആകുന്നത്.
SHല്‍ പെണ്‍കുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം നല്കിയത് 1975 ലാണ്.
അതിനെക്കുറിച്ച് മാതൃഭുമി ദിനപത്രത്തിലെ വാര്‍ത്താ തലക്കെട്ട് ഇങ്ങിനെയായിരുന്നു.

'തേവര കോളേജില്‍
വളകിലുക്കം'
എന്റെ സുഹൃത്തും സര്‍വ്വോപരികുമ്പളങ്ങിക്കാരനുമായ 
NN സത്യവ്യതന്റേതായിരുന്നു വാര്‍ത്ത.

വളരെ ആശങ്കയോടെയാണ് അന്ന് ആ പ്രവേശനനടപടികള്‍ക്ക് തുടക്കം കുറിച്ചത്. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം കോളിജിലെത്തുമ്പോള്‍ ഇതൊരു വനിതാ കോളിജ് ആണോ എന്നു സംശയിക്കത്തവിധത്തിലാണ് ടഒ ല്‍ പെണ്‍കുട്ടികളുടെ സാന്നിധ്യം.

ഇന്ന് എല്ലാ രംഗങ്ങളിലും പെണ്‍കുട്ടികള്‍ മുന്നേറ്റം നടത്തുന്ന ആശാവവഹമായ കാലമാണ് എന്നത് ശുഭകരവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com