ബാക്കി വന്നത് മൂന്ന് ടിക്കറ്റുകള്‍; വാങ്ങാനായി ആരും എത്തിയില്ല; ഏജന്റിന് ലഭിച്ചത് 84 ലക്ഷം രൂപ

വിറ്റുപോകാതിരുന്ന ടിക്കറ്റില്‍ ലോട്ടറി ഏജന്റിന് ഒന്നാം സമ്മാനം
ബാക്കി വന്നത് മൂന്ന് ടിക്കറ്റുകള്‍; വാങ്ങാനായി ആരും എത്തിയില്ല; ഏജന്റിന് ലഭിച്ചത് 84 ലക്ഷം രൂപ

തൃശൂര്‍: വിറ്റുപോകാതിരുന്ന ടിക്കറ്റില്‍ ലോട്ടറി ഏജന്റിന് ഒന്നാം സമ്മാനം. ലോട്ടറി ഏജന്റായ തൈക്കാട്ടുശ്ശേരി മാക്കേക്കടവ് പുളിക്കല്‍ പുഷ്പരശനാണ് കാരുണ്യലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയത്.റജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായി വിരമിച്ച പുഷ്പശരന്‍ ഒരു വര്‍ഷം മുന്‍പാണ് മാക്കേക്കടവില്‍ 'ഗുരുനാഥന്‍ ലക്കി സെന്റര്‍' എന്ന പേരില്‍ ഭാഗ്യക്കുറി ഏജന്‍സി ആരംഭിച്ചത്. 

വില്‍പനയ്ക്കു ശേഷം 3 ടിക്കറ്റുകള്‍ ബാക്കി വന്നു. ഇതിലെ  കെബി 442542 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വെള്ളിയാഴ്ച തൃശൂര്‍ ചാവക്കാട്ട്  മകളുടെ വീട്ടില്‍ പോയ പുഷ്പശരന്‍ അവിടെ വച്ചാണ്  ഒന്നാംസമ്മാനം ലഭിച്ചതറിഞ്ഞത്.

മാക്കേക്കടവ് 503ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റ്, സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം, എകെഡിഎസ് മണപ്പുറം ശാഖ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാര്യ: സതി. മൂന്നു മക്കള്‍. മൂത്ത മകന്‍ ഷിബു മത്സ്യത്തൊഴിലാളിയും മകള്‍ ഷിജി (ചാവക്കാട്) ആശ വര്‍ക്കറുമാണ്. ഇളയ മകന്‍ ഷിലേഷും പുഷ്പശരനൊപ്പം ഭാഗ്യക്കുറി  വില്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com