കേരള ജനതയ്ക്ക് വേണ്ടി അഭിനന്ദനെ അഭിവാദ്യം ചെയ്യുന്നു; തിരിച്ചുവരവില്‍ അതിയായ സന്തോഷമെന്ന് മുഖ്യമന്ത്രി

എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ അതിയായ ആഹ്ലാദം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കേരള ജനതയ്ക്ക് വേണ്ടി അഭിനന്ദനെ അഭിവാദ്യം ചെയ്യുന്നു; തിരിച്ചുവരവില്‍ അതിയായ സന്തോഷമെന്ന് മുഖ്യമന്ത്രി

കൊച്ചി: എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ അതിയായ ആഹ്ലാദം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനന്ദന്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ധീരതയും അഭിമാനകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വരുത്തി സമാധാനത്തിന്റെ സന്ദേശം നല്‍കിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു. കേരള ജനതയ്ക്ക് വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞു. 

വൈകുന്നരേരം അഞ്ചുമണിയോടെ പാകിസ്ഥാന്‍ സൈന്യം വാഗാ അതിര്‍ത്തിയിലെത്തിച്ച അഭിനന്ദനെ ആവേശപൂര്‍വമാണ് രാജ്യം സ്വീകരിച്ചത്. അഭിനന്ദനെ വരവേല്‍ക്കാന്‍ ദേശീയപതാകകളും മധുരങ്ങളുമായി വന്‍ ജനാവലിയാണ് രകാത്തുനിന്നത്. 

അഭിനന്ദനെ വ്യോമസേനയിലെ എയര്‍ വൈസ് മാര്‍ഷല്‍മാരായ ശ്രീകുമാര്‍പ്രഭാകരന്‍, ആര്‍ജെ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അദ്ദേഹത്തിന്റെ വരവ് കാണാനായി മാതാപിതാക്കളും എത്തിയിരുന്നു. 

വാഗാ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം റെഡ്‌ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.ഇതിന്റെ ഭാഗമായി വന്‍സുരക്ഷയാണ് വാഗയില്‍ ഒരുക്കിയിരുന്നത്. റോഡുമാര്‍ഗ്ഗം അമൃതസറില്‍ എത്തിക്കുന്ന അഭിനന്ദിനെ അവിടെനിന്ന് പ്രത്യേകം സജ്ജമാക്കിയ വ്യോമസേനാവിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും.

നേരത്തെ കൈമാറ്റത്തിന്റെ ഭാഗമായി കൈമാറ്റരേഖയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചിരുന്നു. ഇതിനിടെ അഭിനന്ദിനെ മോചിപ്പിക്കുന്നതിന് എതിരായ ഹര്‍ജി പാകിസ്ഥാന്‍ കോടതി തളളിയിരുന്നു.വാഗാ അതിര്‍ത്തിയിലെ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദി റിട്രീറ്റ് റദ്ദാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലാര്‍ സിങ് ദില്ലന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com