ജനം സഹായിച്ചു, മുഴുവൻ തുകയും തിരിച്ചടച്ചു; പ്രീത ഷാജിക്ക് കിടപ്പാടം തിരികെ കിട്ടും

ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ൽ സ​മാ​ഹ​രി​ച്ച തു​ക​യു​മാ​യെ​ത്തി പ്രീ​ത ഷാ​ജി ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച പ​ണം അ​ട​ച്ചു
ജനം സഹായിച്ചു, മുഴുവൻ തുകയും തിരിച്ചടച്ചു; പ്രീത ഷാജിക്ക് കിടപ്പാടം തിരികെ കിട്ടും

കൊ​ച്ചി: ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ൽ സ​മാ​ഹ​രി​ച്ച തു​ക​യു​മാ​യെ​ത്തി പ്രീ​ത ഷാ​ജി ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച പ​ണം അ​ട​ച്ചു. ലേ​ലം റ​ദ്ദാ​ക്കി​ ഹൈ​കോ​ട​തി എ​ച്ച്ഡിഎ​ഫ്​സി ബാ​ങ്കി​ന്​ ന​ൽ​കാ​ൻ ആ​വ​ശ്യ​​പ്പെ​ട്ട 43,51,362.85 രൂ​പ​യും ലേ​ലം കൊ​ണ്ട​യാ​ൾ​ക്ക്​ ന​ൽ​കാ​ൻ പ​റ​ഞ്ഞ 1,89,000 രൂ​പ​യും പ​ലി​ശ​ര​ഹി​ത വാ​യ്​​പ​യാ​യി ജ​ന​ങ്ങ​ൾ അ​ഞ്ച്​ ദി​വ​സം​കൊ​ണ്ട്​ സ​മാ​ഹ​രി​ച്ച്​ ന​ൽ​കി​യ പ​ണം ഉ​പ​യോ​ഗി​ച്ച്​ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​ടാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു.

കി​ട​പ്പാ​ടം തി​രി​കെ കി​ട്ടാ​ൻ സ​ഹാ​യം ന​ൽ​കി​യ ജ​ന​ങ്ങ​ളോ​ട്​ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​വ​ർ ന​ൽ​കി​യ പ​ണം ഉ​ട​ൻ തി​രി​കെ ന​ൽ​കു​മെ​ന്നും ഇ​തൊ​ര​റി​യി​പ്പാ​യി ക​ണ​ക്കാ​ക്കി തു​ട​ർ​ന്നാ​രും അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം നി​ക്ഷേ​പി​ക്ക​രു​തെ​ന്നും പ്രീ​ത ഷാ​ജി​യും സ​മ​ര​സ​മി​തി നേ​തൃ​ത്വ​വും പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. എ​ച്ച്ഡിഎ​ഫ്സി ബാ​ങ്കി​ന്റെ സ്​​റ്റാ​ൻ​ഡി​ങ്​ കൗ​ൺ​സി​ൽ (അ​ഭി​ഭാ​ഷ​ക​ൻ) സൗ​ഹാ​ർ​ദ​പൂ​ർ​വം ഡി.​ഡി വാ​ങ്ങി. എ​ന്നാ​ൽ, പ്രീ​ത ഷാ​ജി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ നേ​രി​ട്ട്​ ഭൂ​മി ലേ​ലം​കൊ​ണ്ട ര​തീ​ഷ്​ നാ​രാ​യ​ണ​ന്റെ അ​ഭി​ഭാ​ഷ​ക​ന്​ കൈ​മാ​റി​യ ഡിഡി കൈ​പ്പ​റ്റി​യി​ല്ല. ത​ങ്ങ​ൾ തു​ക കൈ​പ്പ​റ്റി​ല്ലെ​ന്നും കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ചാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു​ അ​ഭി​ഭാ​ഷ​ക​ന്റെ പ്ര​തി​ക​ര​ണം.

വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​കെ അ​ട​ക്കാ​തെ കേ​സ്​ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്​​ത സാ​ജ​​ന്റെ കു​ടും​ബം ഹൈ​കോ​ട​തി വി​ധി​ച്ച തു​ക വാ​യ്​​പ​യെ​ടു​ത്ത്​ ന​ൽ​കാ​മെ​ന്ന്​ സി.​പി.​എം ജി​ല്ല നേ​തൃ​ത്വ​ത്തിന്റെ മ​ധ്യ​സ്​​ഥ​ത​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​റ​പ്പു​ത​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​നാ​യി പ​ണം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും സ​ർ​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്​​ഥാ​നം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്രീ​ത ഷാ​ജി​യും കു​ടും​ബ​വും ഇ​പ്പോ​ഴും തെ​രു​വി​ലാ​ണ്. വി​ല്ലേ​ജ്​ ഓ​ഫി​സ​ർ​ക്ക്​ കൈ​മാ​റി​യ താ​ക്കോ​ൽ കി​ട്ടു​ന്ന മു​റ​ക്ക്​ മാ​ത്ര​മേ പു​നഃ​പ്ര​വേ​ശം സാ​ധ്യ​മാ​വൂ. വി​ല്ലേ​ജ്​ ഓ​ഫി​സ​ർ​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കൈ​മാ​റി ര​സീ​ത്​ വാ​ങ്ങി​യി​ട്ടു​ണ്ട്. ബാ​ങ്കി​നും റി​യ​ൽ-​എ​സ്​​റ്റേ​റ്റ്​ സം​ഘ​ങ്ങ​ൾ​ക്കും ഡെ​ബി​റ്റ്​ റി​ക്ക​വ​റി ​ട്രൈ​ബ്യൂ​ണ​ലി​നും (ഡി.​ആ​ർ.​ടി) എ​തി​രെ ന​ട​ന്ന സ​മ​ര​ത്തെ പി​ന്തു​ണ​ച്ച ജ​ന​ങ്ങ​ൾ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ജ​ന​കീ​യ പ്ര​സ്​​ഥാ​നം നേ​താ​വ്​ വിസി ജെ​ന്നി പ​റ​ഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com