പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥി അമ്മയെ കാണാന്‍ സൈക്കിളില്‍ പാഞ്ഞു; ഒടുവില്‍ ദാരുണാന്ത്യം

പാമ്പുകടിയേറ്റ വിവരം പറയാന്‍ ഒരു കിലോമീറ്റര്‍ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേക്ക്  സൈക്കിളില്‍ പാഞ്ഞ 11 വയസുകാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍:  പാമ്പുകടിയേറ്റ വിവരം പറയാന്‍ ഒരു കിലോമീറ്റര്‍ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേക്ക്  സൈക്കിളില്‍ പാഞ്ഞ 11 വയസുകാരന് ദാരുണാന്ത്യം. അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊടുങ്ങല്ലൂര്‍ എറിയാട് കെവിഎച്ച്എസിനു സമീപം നീതിവിലാസം കോളനിയില്‍ കല്ലുങ്ങല്‍ ഷാജിയുടെ മകനാണ് ഷഫ്‌നാസ്.  ശനിയാഴ്ച വൈകിട്ട് വീടിനു സമീപം പറമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണു പാമ്പുകടിയേറ്റത്.  എറിയാട് കെവിഎച്ച്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com