നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? മറുപടിയുമായി കേരളാ പൊലീസ്

അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു
നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? മറുപടിയുമായി കേരളാ പൊലീസ്


തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളില്‍ പലയിടത്തായി കാണപ്പെടുന്ന വളഞ്ഞുപുളഞ്ഞ തരത്തിലുള്ള വരകളെ കുറിച്ച് പലര്‍ക്കും സംശയമായിരുന്നു. ഒടുവില്‍ ആ സംശയത്തിന് മറുപടിയുമായി കേരളാ പൊലീസ് തന്നെ രംഗത്തെത്തി. കേരള പൊലീസിെന്റ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് 'സിഗ് സാഗ്' വരകളെ കുറിച്ച് വിശദീകരിക്കുന്നത്.

അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു. റോഡുകളില്‍ അടയാളപ്പെടുത്തുന്ന വരകള്‍ വളഞ്ഞുപുളഞ്ഞ രീതിയില്‍ (സിഗ് സാഗ് ലൈനുകള്‍) കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവര്‍മാര്‍ ഒരുകാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ല. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. 

തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകള്‍ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com