പാലക്കാട് വീ​ണ്ടും മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ ; പൊലീസ് അതീവജാ​ഗ്രതയിൽ

സ്ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​മൂ​ഹി​ക വി​മോ​ച​നം സാ​ധ്യ​മാ​കൂ എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്
പാലക്കാട് വീ​ണ്ടും മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ ; പൊലീസ് അതീവജാ​ഗ്രതയിൽ

പാ​ല​ക്കാ​ട്: പാലക്കാട് വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ൽ പോ​സ്റ്റ​ർ. പാലക്കാട് മണ്ണാർക്കാട് ആ​ന​മൂ​ളി​യി​ലാ​ണ് പോ​സ്റ്ററുകൾ പ​തി​ച്ചിട്ടുള്ള​ത്. സ്ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​മൂ​ഹി​ക വി​മോ​ച​നം സാ​ധ്യ​മാ​കൂ എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീകളെ അടിച്ചമർത്താൻ ദൈവത്തിന്റെ പേരിൽ നടത്തുന്ന പുരുഷാധിപത്യം എതിർക്കണമെന്നും എഴുതിയിട്ടുണ്ട്. 

സി​പി​ഐ മാ​വോ​യി​സ്റ്റ് ഭ​വാ​നി ദ​ള​ത്തി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​യ​നാ​ട് വെ​ടി​വെപ്പിനെ സം​ബ​ന്ധി​ച്ച് പോ​സ്റ്റ​റി​ൽ പ​രാ​മ​ർ​ശ​മി​ല്ല. മുൻപും ഇതേ പ്രദേശത്ത് മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചിരുന്നു. വൈത്തിരി വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് ജാ​ഗ്രത പുലർത്തുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com