നടക്കാന്‍ പോവുന്നത് പ്രതീക്ഷിക്കാത്ത അട്ടിമറി, ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 25,000 ആവും: പിവി അന്‍വര്‍

നടക്കാന്‍ പോവുന്നത് പ്രതീക്ഷിക്കാത്ത അട്ടിമറി, ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 25,000 ആവും: പിവി അന്‍വര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നിലമ്പൂര്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം ഇക്കുറി എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി പിവി അന്‍വര്‍. പ്രതീക്ഷിക്കാത്ത അട്ടിമറിയാണ് നടക്കാന്‍ പോവുന്നതെന്ന് അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

പൊന്നാനിയില്‍ എതിരാളി ആരെന്നതു പ്രശ്‌നമല്ല. മത്സരം വ്യക്തികള്‍ തമ്മില്‍ അല്ലെന്ന് അന്‍വര്‍ അഭിപ്രായപ്പെട്ടു. കാലമൊക്കെ ഒരുപാടു മാറി. ജനങ്ങള്‍ക്കു വികസനം വേണം. പൊന്നാനിയില്‍ ഇപ്പോള്‍ അതില്ല. നിലമ്പൂരില്‍ മൂന്നു വര്‍മായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ട്. മൂന്നു വര്‍ഷം കൊണ്ട് 450 കോടിയുടെ വികസനമാണ് അവിടെ നടന്നത്- അന്‍വര്‍ പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമൊന്നുമില്ലെന്ന് ചോദ്യത്തിനു മറുപടിയായി അന്‍വര്‍ പറഞ്ഞു. എംഎല്‍എ ആവുന്നതിനു മുമ്പ് നടത്തിയ കച്ചവട സ്ഥാപനങ്ങളുടെ പേരിലാണ് ആരോപണമുയരുന്നത്. ഈ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടം താന്‍ ഉണ്ടാക്കിയോ? കമ്മിഷന്‍ വാങ്ങുകയോ പൊതു പണം നഷ്ടമാക്കുകയും ചെയ്‌തോ. ഈ പറയുന്ന ആരോപണമെല്ലാം ജനങ്ങള്‍ തള്ളിയില്ലേയെന്ന് അന്‍വര്‍ ചോദിച്ചു. 'ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ കോടിക്കണക്കിന് ഉറുപ്പിക നാട്ടിലെ ജനങ്ങള്‍ക്കു കൊടുത്താണ് ഞാന്‍ മുന്നേറുന്നത്.'' -അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പു നടന്നാല്‍ തന്റെ 11500 വോട്ടിന്റെ ഭൂരിപക്ഷം ഇരുപത്തി അയ്യായിരത്തില്‍ കുറയാത്തതായ ഉയരും. താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ നടക്കും. പൊന്നാനിയിലെ ഭൂരിപക്ഷം പ്രവചിക്കാനില്ല. ഭൂരിപക്ഷം ഒരു വോട്ടാണെങ്കിലും പ്രതീക്ഷിക്കാത്ത അട്ടിമറിയാണ് നടക്കാന്‍ പോവുന്നതെന്ന് അന്‍വര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com