ഉമ്മന്‍ചാണ്ടി-ജോസഫ് രഹസ്യ കൂടിക്കാഴ്ചയില്‍ മാണിക്ക് അതൃപ്തി ; ജോസഫ് വേണ്ടെന്ന് കോട്ടയം ജില്ലാ കമ്മിറ്റി ; കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

എംഎല്‍എമാരായിരിക്കുന്നവര്‍ മല്‍സരിക്കേണ്ട. ജയസാധ്യതയുള്ള മറ്റ് അനേകം പേര്‍ പാര്‍ട്ടിയിലുണ്ടെന്നും കേരള കോണ്‍ഗ്രസ്  കോട്ടയം ജില്ലാ പ്രസിഡന്റ്
ഉമ്മന്‍ചാണ്ടി-ജോസഫ് രഹസ്യ കൂടിക്കാഴ്ചയില്‍ മാണിക്ക് അതൃപ്തി ; ജോസഫ് വേണ്ടെന്ന് കോട്ടയം ജില്ലാ കമ്മിറ്റി ; കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. കോട്ടയത്ത് പി ജെ ജോസഫ് വേണ്ടെന്നാണ് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാട്. എംഎല്‍എമാരായിരിക്കുന്നവര്‍ മല്‍സരിക്കേണ്ട. ജയസാധ്യതയുള്ള മറ്റ് അനേകം പേര്‍ പാര്‍ട്ടിയിലുണ്ടെന്നും കേരള കോണ്‍ഗ്രസ്  കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. 

കേരള കോണ്‍ഗ്രസിന്റെ ആസ്ഥാനമായ കോട്ടയത്ത് പിജെ ജോസഫിന് സീറ്റു വിട്ടുകൊടുക്കുന്നതില്‍ മാണി വിഭാഗത്തിനും അതൃപ്തിയുണ്ട്. കോട്ടയത്തെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യത്തിലെ തങ്ങളുടെ അതൃപ്തിയും അമര്‍ഷവും മാണിയേയും ജോസ് കെ മാണിയേയും അറിയിച്ചിട്ടുണ്ട്. മാണി വിഭാഗത്തില്‍പ്പെട്ട റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അറിയിച്ച റോഷി ആ നിര്‍ദേശം തള്ളി.
 

അതിനിടെ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടിട്ടുണ്ട്. ജോസഫിന് കോട്ടയം സീറ്റ് നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കണം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മാണി പക്ഷത്ത് ജയസാധ്യതയുള്ള നേതാക്കളില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ജയസാധ്യതയുള്ള ജോസഫിന് സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന്   മാണിക്ക് മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 

കേരള കോണ്‍ഗ്രസില്‍ അഭ്യന്തര കലാപം രൂക്ഷമായതിനിടെ വ്യാഴാഴ്ച്ച രാത്രി നാട്ടകം ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയും പിജെ ജോസഫും തമ്മില്‍  ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം സീറ്റിനായുള്ള അവകാശ വാദത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്ന് ജോസഫിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായാണ് വിവരം. ജോസഫിന് പിന്നില്‍ കളിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്ന മാണി വിഭാഗം നേരത്തെ തന്നെ ആരോപിച്ചിരുന്നു. പുതിയ സംഭവവികാസങ്ങളില്‍ കെ എം മാണി അടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com