നാണം കെട്ട് പാര്‍ട്ടിയില്‍ തുടരണോയെന്ന് ജോസഫ് തീരുമാനിക്കട്ടെ ; മുന്നണിയില്‍ എടുക്കുന്ന കാര്യം അപ്പോളെടുക്കുമെന്ന് കോടിയേരി

പാര്‍ട്ടി വിട്ട് വന്നാല്‍ ഇടതു മുന്നണിയില്‍ എടുക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കും
നാണം കെട്ട് പാര്‍ട്ടിയില്‍ തുടരണോയെന്ന് ജോസഫ് തീരുമാനിക്കട്ടെ ; മുന്നണിയില്‍ എടുക്കുന്ന കാര്യം അപ്പോളെടുക്കുമെന്ന് കോടിയേരി

തിരുവനന്തപുരം :കെ എം മാണിക്കൊപ്പം തുടരണോയെന്ന്  പി ജെ ജോസഫ് തീരുമാനിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ ജോസഫ് മല്‍സരിക്കണമെന്ന് താല്‍പ്പര്യം അറിയിച്ചിട്ടും സീറ്റ് നിഷേധിച്ചു. കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫിന് ഒരു വിലയുമില്ലെന്ന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലൂടെ വ്യക്തമായി എന്നും കോടിയേരി പറഞ്ഞു. 

ജോസഫിനെ പോലെ ഒരാള്‍ ഇനിയും ആ പാര്‍ട്ടിയില്‍ നാണം കെട്ട് തുടരണോ എന്ന് തീരുമാനിക്കട്ടെ. പാര്‍ട്ടി വിട്ട് വന്നാല്‍ ഇടതു മുന്നണിയില്‍ എടുക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കും. മഴ വരുന്നതിന് മുമ്പ് കുട പിടിക്കേണ്ടതില്ലല്ലോ എന്നും കോടിയേരി പറഞ്ഞു. 

കോട്ടയം സീറ്റില്‍ മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ എം മാണി തീരുമാനിച്ചതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുത്തത്. മാണിയുടെ തീരുമാനത്തില്‍ ജോസഫ് വിഭാഗം കടുത്ത അതൃപ്തിയിലാണ്.

പ്രാദേശിക വികാരം പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com