'ഇനി തെരുവുനായകളുടെ ശല്യം ഓര്‍ത്ത് ഭയപ്പെടേണ്ട'; മൊബൈല്‍ ആപ്പുമായി കുടുംബശ്രീ

തെരുവുനായകളെ പിടികൂടാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി കുടുംബശ്രീ
'ഇനി തെരുവുനായകളുടെ ശല്യം ഓര്‍ത്ത് ഭയപ്പെടേണ്ട'; മൊബൈല്‍ ആപ്പുമായി കുടുംബശ്രീ

കൊച്ചി: തെരുവുനായകളെ പിടികൂടാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി കുടുംബശ്രീ. തെരുവ് നായയെ പിടിക്കാനും സഹായിക്കാനും പൊതു ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുമായി കുടുംബശ്രീയാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്. സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ സുരക്ഷ എന്ന പേരിലാണ് മൊബൈല്‍ ആപ്പ് ഒരുക്കുന്നത്. 

ആപ്പില്‍ കയറി നായ്ക്കളെ പിടിക്കാന്‍ സഹായമഭ്യര്‍ത്ഥിക്കാനും മറ്റു വിവരങ്ങള്‍ കൈമാറാനും സാധിക്കും. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയുടെ (എബിസി) മേല്‍നോട്ടത്തിനായുള്ള ആപ്പ് ഏപ്രില്‍ ഒന്നിന് പുറത്തിറക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഇതിനുള്ള സഹായം ചെയ്യുന്നത്. ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും. 

മൊബൈല്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് പദ്ധതിയുടെ വിവരം ലഭ്യമാകും. കുടുതല്‍ നായ്ക്കളുള്ളത് എവിടെയെന്ന് നാട്ടുകാര്‍ക്ക് അപ്പ് വഴി അറിയിക്കാം. പഞ്ചായത്ത് സെക്രട്ടറി മുതല്‍ തദ്ദേശഭരണ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വരെ ഇതുമായി ബന്ധപ്പെട്ട് ആപ്പില്‍ നിന്ന് സന്ദേശങ്ങള്‍ കൈമാറാം. മൊബൈല്‍ ആപ്പിനൊപ്പം കുടുംബ ശ്രീ വെബ് സൈറ്റിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com