മലപ്പുറത്ത് മുസ്‌ലിം ലീഗ്-എസ്ഡിപിഐ രഹസ്യ ചര്‍ച്ച; ദൃശ്യങ്ങള്‍ പുറത്ത്: നിഷേധിച്ച് ലീഗ് നേതൃത്വം

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാതലത്തില്‍ മുസ്‌ലിം ലീഗും എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി.
മലപ്പുറത്ത് മുസ്‌ലിം ലീഗ്-എസ്ഡിപിഐ രഹസ്യ ചര്‍ച്ച; ദൃശ്യങ്ങള്‍ പുറത്ത്: നിഷേധിച്ച് ലീഗ് നേതൃത്വം

മലപ്പുറം:  ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാതലത്തില്‍ മുസ്‌ലിം ലീഗും എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി കെടിടിസി ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലീഗിന്റെ മുതിര്‍ന്ന നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പങ്കെടുത്തു. എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരവും അബ്ദുള്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന സിസി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. 

എന്നാല്‍ കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്തകള്‍ ലീഗ് നേതൃത്വം നിഷേധിച്ചു. ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നടത്തേണ്ട കാര്യം ലീഗിനില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ തീവ്രവാദ നിലപാട് വെച്ചുപുലര്‍ത്തുന്നവരാണെന്നും ഒരുതരത്തിലുള്ള സഹകരണവും സാധ്യമല്ലെന്നും ആയിരുന്നു ലീഗിന്റെ പ്രത്യക്ഷ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com