വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ ബിജെപി ദൂതന്‍; തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ബിഡിജെഎസ്

വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ ബിജെപി ദൂതന്‍ - തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ബിഡിജെഎസ്
വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ ബിജെപി ദൂതന്‍; തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ബിഡിജെഎസ്

ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ബിജെപി. തുഷാറിന്റെ മത്സരത്തിന് വെള്ളാപ്പള്ളിയുടെ  അനുമതി തേടാന്‍ ബിജെപിയുടെ പ്രത്യേക ദൂതന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തും. വെള്ളാപ്പള്ളി  എന്തു തീരുമാനമെടുത്താലും തുഷാര്‍ മത്സരിക്കാന്‍ നിര്‍ബന്ധിതനാകുമെന്നാണ് സൂചന.

സംസ്ഥാന പ്രസിഡന്റ് മത്സരിച്ചില്ലെങ്കില്‍ മത്സരത്തിന് ഞങ്ങളുമില്ലെന്ന് ബിഡിജെഎസ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ തുഷാറിന് മേലുള്ള സമ്മര്‍ദ്ദം ചെലുതല്ല. മത്സരത്തിന് സമ്മതം മൂളിയാല്‍ തൃശൂര്‍ സീറ്റ് ബിജെപി ബിഡിജെഎസിന് വിട്ടുനല്‍കും. ഇത് തൃശൂര്‍ സീറ്റ് മോഹികളായ പാര്‍ട്ടിയിലെ പലര്‍ക്കും മുറുമുറുപ്പുണ്ടാക്കും.

മത്സരിക്കുന്നതിന് പ്രധാന തടസ്സമായി കാണുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ നിലപാടാണെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ എസ്എന്‍ഡിപി യോഗത്തിലെ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കണമെന്ന വ്യക്തിപരമായ അഭിപ്രായം വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വെള്ളാപ്പള്ളിയുമായും പാര്‍ട്ടി നേതാക്കളുമായും അവസാനഘട്ട ചര്‍ച്ചകള്‍ നടത്തിയ ശേഷം രണ്ട് ദിവസത്തിനുള്ളില്‍ മത്സരിക്കുമോ ഇല്ലയോയെന്ന് പറയുമെന്ന് തുഷാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com