കെസി വേണുഗോപാല്‍ മത്സരിക്കില്ല; ഇടുക്കി ഡിസിസി അയച്ചത് തന്റെ പേര്;  ജോസഫ് വാഴയ്ക്കന്‍

ഈ നിമിഷം വരെ സീറ്റിനായി ചരട് വലിക്കാനോ, ആരോടെങ്കിലോ സീറ്റ് ചോദിക്കാനോ പോയിട്ടില്ലെന്ന് ജോസഫ് വാഴയ്ക്കന്‍ 
കെസി വേണുഗോപാല്‍ മത്സരിക്കില്ല; ഇടുക്കി ഡിസിസി അയച്ചത് തന്റെ പേര്;  ജോസഫ് വാഴയ്ക്കന്‍

കൊച്ചി: കോണ്‍ഗ്രസിന്റെ അന്തിമപട്ടികയില്‍ യുവാക്കളും വനിതകളും പുതുമുഖങ്ങളും അടങ്ങുന്നതായിരിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെന്ന് ഐ ഗ്രൂപ്പ നേതാവ് ജോസഫ് വാഴയ്ക്കന്‍. പട്ടികയില്‍ എല്ലാവിഭാഗത്തെയും പരിഗണിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് രണ്ട് ഡിസിസികള്‍ പരിഗണിച്ചതാണ്.  എന്നാല്‍ ഈ നിമിഷം വരെ സീറ്റിനായി ചരട് വലിക്കാനോ, ആരോടെങ്കിലോ സീറ്റ് ചോദിക്കാനോ പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി നിശ്ചയിച്ചാല്‍ മത്സരിക്കും. ഇല്ലെങ്കില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കും. ഇടിക്കിയില്‍ പ്രവര്‍ത്തിക്കുന്ന ആളായിട്ടാണ് തന്നെ ഇടുക്കി മണ്ഡലത്തില്‍ പരിഗണിച്ചത്. എന്നാല്‍ സീറ്റ് ഉറപ്പിക്കാന്‍ താന്‍ സീറ്റിനായി ഡല്‍ഹിക്ക് പോലും പോയിട്ടില്ലെന്ന് വാഴയ്ക്കന്‍ പറഞ്ഞു. തെരഞ്ഞടുപ്പില്‍ കെസി വേണുഗോപാല്‍  സ്ഥാനാര്‍ത്ഥിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പറയുന്നവര്‍ രാഹുലിന്റെ പ്രവര്‍ത്തന ശൈലി അറിയാത്തവരാണ്.  രാഹുല്‍ ഒരു ടീമിനെ തെരഞ്ഞടുത്ത് ഒരു ദൗത്യം ഏല്‍പ്പിച്ചെങ്കില്‍ അവിടെ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന നേതാവാണ്. ആ ദൗത്യം നിറവേറ്റാനാണ് പറയുക. വശരെ പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കാനുള്ള ആളായതിനാല്‍ കെസി വേണുഗോപാലിന് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നും വാഴയ്ക്കന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com