നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും: ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേക്ക്

സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കേരളത്തിലെ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിയാലോചന നടത്തും.
നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും: ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തീരുമാനമാകാത്ത നാല് സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് നീളാന്‍ സാധ്യത. കേരളത്തില്‍ നിന്നുള്ള നേതാക്കാളോട് ഡല്‍ഹിയില്‍ തുടരാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കേരളത്തിലെ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിയാലോചന നടത്തും. 

ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കളോടു ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഇതിനെത്തുടര്‍ന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റി. ഉമ്മന്‍ചാണ്ടി രാത്രി വീണ്ടും ഡല്‍ഹിക്കു പോകും. സ്ഥാനാര്‍ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണു നിശ്ചയിക്കാനുള്ളത്. വയനാട് മണ്ഡലത്തെച്ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പുകളുടെ തര്‍ക്കമാണ് നാല് സീറ്റിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്. വയനാടിന് പരിഹാരമായാല്‍ വടകരയിലും ആലപ്പുഴയിലും ആറ്റിങ്ങലിലും അനിശ്ചിതത്വം നീങ്ങും.

വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഐ വിഭാഗം. വയനാടിനു പരിഹാരമായാല്‍ വടകരയിലും ആലപ്പുഴയിലും ആറ്റിങ്ങലിലും അനിശ്ചിതത്വം നീങ്ങും. ഇക്കാര്യത്തില്‍ അവസാന വാക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com