കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക: നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ തിങ്കളാഴ്ച പ്ര​ഖ്യാ​പി​ച്ചേക്കും
കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക: നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ തിങ്കളാഴ്ച പ്ര​ഖ്യാ​പി​ച്ചേക്കും. വ​യ​നാ​ട് സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ എ-ഐ ​ഗ്രൂപ്പുകൾ തമ്മിലുളള പിടിവലി തുടരുന്ന സാഹചര്യത്തിലാണ് നാ​ലി​ട​ത്തെ​യും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​കാ​ന്‍ കാ​ര​ണം. 

നാ​ല് സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തും. വ​യ​നാ​ട്, വ​ട​ക​ര, ആ​ല​പ്പു​ഴ, ആ​റ്റി​ങ്ങ​ല്‍ സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് നി​ശ്ച​യി​ക്കാ​നു​ള്ള​ത്.

വ​യ​നാ​ട് സീ​റ്റി​നാ​യു​ള്ള എ ,​ഐ ഗ്രൂ​പ്പു​ക​ളു​ടെ പി​ടി​വ​ലി​യാ​ണ് നാ​ല് സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ വീ​ണ്ടും ഡ​ല്‍​ഹി​യ്ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com