കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയും; ആര്‍ക്കു വേണം അവരുടെ കണക്ക്?: കെ മുരളീധരന്‍ (വിഡിയോ) 

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ എംഎല്‍എ
കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയും; ആര്‍ക്കു വേണം അവരുടെ കണക്ക്?: കെ മുരളീധരന്‍ (വിഡിയോ) 

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എംപിമാരുടെ തലയെണ്ണത്തിന് യാതൊരു പ്രസക്തിയുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. തറവാടുകളില്‍ സ്വത്തുവീതം വയ്ക്കുമ്പോള്‍ സ്ഥലത്തിനും വീടിനും കണക്കുണ്ടാവും. പക്ഷേ കിണ്ടിയുടെയും കോളാമ്പിയുടെയും കണക്ക് ആരുമെടുക്കാറില്ല എന്ന് കമ്മ്യൂണിസ്റ്റുകാരെ ഉദ്ദേശിച്ച് മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഭാവി നിര്‍ണയിക്കുവാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വടകരയില്‍ കൊലയാളിയും പൊന്നാനിയില്‍ മുതലാളിയും ചാലക്കുടിയില്‍ കോമാളിയുമാണ് സിപിഎമ്മിനായി മത്സരിക്കുന്നത്. സിഎംപിയും ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കുമില്ലാത്ത മുന്നണി എങ്ങനെയാണ് ഇടതുമുന്നണിയാകുന്നത്. ഇതു വെറും കമ്മ്യൂണിസ്റ്റ് മുന്നണിയാണെന്നും അദ്ദേഹം ആരോപിച്ചു. 

തെക്കനും വടക്കനുമൊക്കെ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പരിഹസിച്ച മുരളീധരന്‍ ചാനല്‍ ചര്‍ച്ചകളില്‍ ടോം വടക്കന്റെ അവതരണരീതിയും ഹാസ്യാത്മകമായി അനുകരിച്ചു. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com