അമ്പലത്തിലും പള്ളിയിലും പ്രചാരണം വേണ്ട, സ്ഥാനാര്‍ഥികള്‍ക്കും ആരാധനാലയ അധികൃതര്‍ക്കുമെതിരെ നടപടി

അമ്പലത്തിലും പള്ളിയിലും പ്രചാരണം വേണ്ട, സ്ഥാനാര്‍ഥികള്‍ക്കും ആരാധനാലയ അധികൃതര്‍ക്കുമെതിരെ നടപടി
അമ്പലത്തിലും പള്ളിയിലും പ്രചാരണം വേണ്ട, സ്ഥാനാര്‍ഥികള്‍ക്കും ആരാധനാലയ അധികൃതര്‍ക്കുമെതിരെ നടപടി

കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പിനുളള തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

ചില ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ ക്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും സ്ഥാനാര്‍ഥികള്‍ക്കെതിരെയും ഇതിന് അനുവാദം നല്‍കുന്ന ആരാധനാലയ ഭാരവാഹികള്‍ക്കെതിരെയും പെതുമാറ്റചട്ടലംഘനത്തിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com