ചൂട് കൂടുമ്പോള്‍ വീട്ടിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കുമോ? മറുപടിയുമായി മുരളി തുമ്മാരുകുടി

സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തില്‍ ചൂട് നാല്പത് ആകുന്‌പോള്‍ സിലിണ്ടര്‍ ബോംബ് ആകുമോ എന്നതാണ് ചോദ്യം
ചൂട് കൂടുമ്പോള്‍ വീട്ടിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കുമോ? മറുപടിയുമായി മുരളി തുമ്മാരുകുടി

താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുമ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന എല്‍.പി.ജി സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോംബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്' കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലുമടക്കം പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്തെന്ന് പറയുകയാണ് മലയാളിയും ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി

ഇത്തരം പ്രചരണങ്ങളില്‍ കഴമ്പില്ലെന്നും, ഗ്യാസ് സിലിണ്ടര്‍ ഡിസൈന്‍ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്പത് ഡിഗ്രിക്ക് മുകളില്‍ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസിലാക്കിയിട്ടാണ്. അപ്പോള്‍ കേരളത്തില്‍ താപനില മുപ്പതുള്ളിടത്ത് മുപ്പത്തഞ്ചോ നാല്പതോ ആയാലൊന്നും പൊട്ടിത്തറിക്ക് ഒരു സാധ്യതയുമില്ലെന്നും തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പേജില്‍കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ?

ചൂട് കൂടി വരുന്നതോടെ വാട്ട്‌സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു.

'താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുന്‌പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്'
ഇതാണ് ഏറ്റവും പുതിയ വാട്ട്‌സ് ആപ്പ് ശാസ്ത്രം..

ചൂട് കൂടുന്‌പോള്‍ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടര്‍ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുന്‌പോള്‍ മര്‍ദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തില്‍ ചൂട് നാല്പത് ആകുന്‌പോള്‍ സിലിണ്ടര്‍ ബോംബ് ആകുമോ എന്നതാണ് ചോദ്യം.
തീര്‍ച്ചയായും ഇല്ല എന്നതാണ് ഉത്തരം. കാരണം ഇതിന് കൃത്യമായ ഒരു ശാസ്ത്രമുണ്ട്. ഈ സിലിണ്ടര്‍ ഡിസൈന്‍ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്പത് ഡിഗ്രിക്ക് മുകളില്‍ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസ്സിലാക്കിയിട്ടാണ്. അപ്പോള്‍ കേരളത്തില്‍ താപനില മുപ്പതുള്ളിടത്ത് മുപ്പത്തഞ്ചോ നാല്പതോ ആയാലൊന്നും അടുക്കളയില്‍ ബോംബ് നിര്‍മ്മാണം ഉണ്ടാവില്ല. ആ പ്രതീക്ഷ വേണ്ട.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com