കോട്ടയത്ത് നാലുവയസ്സുകാരിക്ക് സൂര്യാഘാതം; കയ്യിലും കാലിലും പൊളളലേറ്റു; വെന്തുരുകി കേരളം 

സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ, ഇന്നും നിരവധിപ്പേര്‍ക്ക് സൂര്യാഘാതമേറ്റു
കോട്ടയത്ത് നാലുവയസ്സുകാരിക്ക് സൂര്യാഘാതം; കയ്യിലും കാലിലും പൊളളലേറ്റു; വെന്തുരുകി കേരളം 

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ, ഇന്നും നിരവധിപ്പേര്‍ക്ക് സൂര്യാഘാതമേറ്റു. നാലുവയസ്സുകാരിക്ക് ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് ഇന്ന് സൂര്യാഘാതമേറ്റത്. നാലുവയസ്സുകാരിയായ കോട്ടയം കാഞ്ഞിരപ്പളളി സ്വദേശിനി ആദിയയ്ക്കാണ് പൊളളലേറ്റത്. കുട്ടിയുടെ കയ്യിലും കാലിലുമാണ് പൊളളലേറ്റത്.

പത്തനംതിട്ടയിലെ കല്ലൂപ്പാറയില്‍ ജോലിക്കിടെ പോസ്റ്റുമാന് സൂര്യാഘാതമേറ്റു. പോസ്റ്റ്മാന്‍ എം കെ രാജന്റെ മുഖത്തും കയ്യിലുമാണ് പൊളളലേറ്റത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഓങ്ങല്ലൂര്‍ സ്വദേശികളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 

കോട്ടയത്ത് നാല് പേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു. ഉദയനാപുരം, പട്ടിത്താനം, കുറുമള്ളൂര്‍, മുട്ടമ്പലം സ്വദേശികള്‍ക്കാണ് സൂര്യാഘാതമേറ്റത്.
ഉദയനാപുരത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബൂത്ത് പ്രസിഡന്റ് അരുണിന് പൊള്ളലേറ്റു. മുഖത്താണ് പൊള്ളലേറ്റത്.

മുട്ടമ്പലത്ത് ശുചീകരണ തൊഴിലാളിക്ക് പൊള്ളലേറ്റു. നഗരസഭ ചുമതലപ്പെടുത്തിയ ശുചീകരണതൊഴിലാളി  ശേഖരനാണ് പൊള്ളലേറ്റത്. കുറുമളളൂര്‍ സ്വദേശി സജി, പട്ടിത്താനം സ്വദേശി തങ്കച്ചന്‍ എന്നിവര്‍ക്കും സൂര്യാഘാതമേറ്റു. ഇരുവരും കെട്ടിനിര്‍മ്മാണ തൊഴിലാളികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com