ജസ്റ്റിസ് കര്‍ണന്‍ സ്ഥാനാര്‍ത്ഥി; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും താന്‍ തന്നെ

35 മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് കര്‍ണന്‍
ജസ്റ്റിസ് കര്‍ണന്‍ സ്ഥാനാര്‍ത്ഥി; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും താന്‍ തന്നെ

ചെന്നൈ: സര്‍വീസിലിരിക്കെ വിവാദനായകനായ റിട്ട. ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ന്യായാധിപനായിരുന്ന റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍. ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അദ്ദേഹംതന്നെ രൂപവത്കരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി (എ.സി.ഡി.പി) സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ സിറ്റിങ് ജഡ്ജിയാണ് അദ്ദേഹം. 2017 ജൂണില്‍ വിരമിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. 35 മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും താന്‍ തന്നെ. എഐഎഡിഎം.കെയ്ക്കും ഡിഎംകെയും ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com