വയനാടിനെയും വടകരെയും കുറിച്ചല്ല; ഒന്നൊന്നര ട്രോളുമായി വീണ്ടും എംഎം മണി

വയനാടിനെയും വടകരെയും കുറിച്ചല്ല - ഒന്നൊന്നര ട്രോളുമായി വീണ്ടും എംഎം മണി
വയനാടിനെയും വടകരെയും കുറിച്ചല്ല; ഒന്നൊന്നര ട്രോളുമായി വീണ്ടും എംഎം മണി

കൊച്ചി:കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങിയപ്പോഴും വയനാടും വടകരയും ഇടംപിടിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ട്രോളുമായി വൈദ്യുതി മന്ത്രി എംഎം മണി. ഇത്തവണ മലയാളത്തിന്റെ പ്രിയ കവി എന്‍എന്‍ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ വരികളാണ് ട്രോളിനായി മണിയാശാന്‍ ഉപയോഗിച്ചത്. 

കാലമിനിയുമുരുളും..വിഷുവരും വര്‍ഷം വരും, തിരുവോണം വരും. പിന്നെയൊരോതളിരിനും, പൂ വരും കായ്‌വരും. അപ്പോഴാരെന്നും'ആരെന്നും'
ആര്‍ക്കറിയാം..(വയനാടിനെയും വടകരെയും കുറിച്ചല്ല) എന്നാണ് മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചത്.  ഇത് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ ഒളിയമ്പ് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാതലത്തില്‍ ടി സിദ്ദിഖിനെ ട്രോളാന്‍ നടന്‍ സിദ്ദിഖിന്റെ ഡയലോഗ് കൂട്ടുപിടിച്ച് എംഎം മണി പോസ്റ്റ് ചെയ്ത ട്രോള്‍ വീഡിയോയും ഏറെ ചര്‍ച്ചയായിരുന്നു. നിഴല്‍ പോലെ കൂടെ നടന്നതല്ലേ ഞാന്‍ എന്നിട്ടും  അച്ചായാ...ലേലം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തോട് നടന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രം വൈകാരികമായി പറയുന്ന ഡയലോഗാണ് മണി പോസ്റ്റ് ചെയ്തത്.

കേരളത്തിലെ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങി. ഇതുവരെ 258 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. അതേസമയം സ്വന്തം പ്രചാരണത്തില്‍ നിന്ന് പിന്മാറിയ ടി സിദ്ദിഖ് രാഹുല്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ സജീവമാണ്.

വടകര മണ്ഡലത്തില്‍ കെ മുരളീധരന്‍ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കള്‍ പ്രഖ്യാപനം നടത്തിയതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം മുരളീധരന്‍ പ്രചാണവുമായി മുന്നോട്ട് പോകട്ടെയെന്ന അനൗദ്യോഗിക നിര്‍ദ്ദേശവും എഐസിസി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. വയനാട് സീറ്റിലെ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയേയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com