വയനാട്ടില്‍ രാഹുല്‍ ഗാന്ധി അല്ലാ, സിദ്ദിഖാണ് സിദ്ദിഖ്; കരച്ചില്‍, വൈറല്‍ വിഡിയോ

വയനാട്ടില്‍ രാഹുല്‍ ഗാന്ധി അല്ലാ, സിദ്ദിഖാണ് സിദ്ദിഖ്; കരച്ചില്‍, വൈറല്‍ വിഡിയോ
വയനാട്ടില്‍ രാഹുല്‍ ഗാന്ധി അല്ലാ, സിദ്ദിഖാണ് സിദ്ദിഖ്; കരച്ചില്‍, വൈറല്‍ വിഡിയോ

രാഹുല്‍ ഗാന്ധിയാണോ സിദ്ദിഖാണോ എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍. രാഹുല്‍ തന്നെയെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര നേതാക്കളും പറയുമ്പോള്‍ ആശയക്കുഴപ്പത്തിലാണ് അണികള്‍. ഇതിനിടെ രാഹുല്‍ അല്ലാ, സിദ്ദിഖ് തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ചു പറയുകയാണ് അമന്‍. സ്ഥാനാര്‍ഥികളുടെ പേര് അമന്‍ കൃത്യമായി പറയുന്ന വിഡിയോ വൈറല്‍ ആയിരിക്കുകയാണ് സൈബര്‍ ലോകത്ത്. 

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ആണ് സ്ഥാനാര്‍ഥിയാണെന്ന് പറയുമ്പോള്‍ ദേഷ്യത്തോടെയാണ് അമന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയല്ലാ, സിദ്ദിഖാണ് സ്ഥാനാര്‍ഥിയെന്ന് കരഞ്ഞുവിളിച്ചുകൊണ്ടു പറയുകയാണ് കുഞ്ഞ്. സ്ഥാനാര്‍ഥി ആരായാലും അമന്റെ വിഡിയോ പാറിപ്പറക്കുകയാണ് സൈബറിടങ്ങളില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com