ചൂടിനൊപ്പം വൈദ്യുതി ഉപയോ​ഗവും കുത്തനെ ഉയരുന്നു: സർവ്വകാല റെക്കോർഡിലേക്ക്

കെ​എ​സ്ഇ​ബി മാ​ര്‍​ച്ചി​ല്‍ പ്ര​തീ​ക്ഷി​ച്ച​ത് പ്ര​തി​ദി​നം ശ​രാ​ശ​രി 77.90 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് മാ​ത്ര​മാ​ണ്.
ചൂടിനൊപ്പം വൈദ്യുതി ഉപയോ​ഗവും കുത്തനെ ഉയരുന്നു: സർവ്വകാല റെക്കോർഡിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം തന്നെ വൈദ്യുതി ഉപഭോ​ഗവും കുത്തനെ ഉയരുന്നു. ഇ​ന്ന​ല​ത്തെ ഉ​പ​യോ​ഗം 85.89 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ആ​ണ്. തി​ങ്ക​ളാ​ഴ്ച്ച​ത്തെ 84.21 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ഉ​പ​യോ​ഗ​മാ​ണ് മ​റി​ക​ട​ന്ന​ത്. ഇ​തു സ​ർ​വ​കാ​ല റി​ക്കാ​ർ​ഡായാ​ണ് കണക്കാക്കുന്നത്. 

കെ​എ​സ്ഇ​ബി മാ​ര്‍​ച്ചി​ല്‍ പ്ര​തീ​ക്ഷി​ച്ച​ത് പ്ര​തി​ദി​നം ശ​രാ​ശ​രി 77.90 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ 19 മു​ത​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ച്ചു​യ​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ച്ച​താ​ണ് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടാ​ന്‍ മു​ഖ്യ​കാ​ര​ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com