വസ്ത്രം വലിച്ചുകീറി, പാഠപുസ്തകം കത്തിച്ചു, പടക്കം പൊട്ടിച്ചു, അവസാനദിനം അതിരുവിട്ടു ആഘോഷം; പൊലീസ് ഇടപെട്ടു

വസ്ത്രം വലിച്ചുകീറി, പാഠപുസ്തകം കത്തിച്ചു, പടക്കം പൊട്ടിച്ചു, അവസാനദിനം അതിരുവിട്ടു ആഘോഷം; പൊലീസ് ഇടപെട്ടു

പ്ലസ്ടു പരീക്ഷാ സമാപനത്തിന്റെ ആഘോഷം സ്‌കൂള്‍ മതില്‍ക്കെട്ടിനു പുറത്തെ റോഡിലേക്കും നീണ്ടതോടെ പലയിടത്തും ഹോളി ആഘോഷത്തിനു സമാനമായി റോഡും പരിസരവും

വാര്‍ഷിക പരീക്ഷ കഴിയുന്ന സമയത്തെ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇന്ന് ഇപ്പോള്‍ പരീക്ഷാ സമാപനത്തിന്റെ ആഘോഷം മിക്ക സ്‌കൂളുകളിലും അതിരു കടന്നിരിക്കുകയാണ്. നിസ്സഹായരായി അധ്യാപകര്‍ നോക്കിനില്‍ക്കുന്നതാണ് പതിവുകാഴ്ച. 

പ്ലസ്ടു പരീക്ഷാ സമാപനത്തിന്റെ ആഘോഷം സ്‌കൂള്‍ മതില്‍ക്കെട്ടിനു പുറത്തെ റോഡിലേക്കും നീണ്ടതോടെ പലയിടത്തും ഹോളി ആഘോഷത്തിനു സമാനമായി റോഡും പരിസരവും. ആഘോഷം നിയന്ത്രിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസ് സഹായം തേടിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. പരീക്ഷ കഴിയുന്ന ദിവസം കുട്ടികളെ നിയന്ത്രിക്കാന്‍ മുഴുവന്‍ രക്ഷിതാക്കളും സ്‌കൂളില്‍ എത്തിച്ചേരണമെന്നു രക്ഷാകര്‍തൃ സമിതിയും പൊലീസും നിര്‍ദേശിച്ചിരുന്നെങ്കിലും പല സ്‌കൂളുകളിലും നടപ്പായില്ല. 

ചുരുക്കം രക്ഷിതാക്കളാണ് സ്‌കൂളുകളില്‍ എത്തിയത്. മുഖത്തും ദേഹത്തും ചായം പൂശിയും പടക്കം പൊട്ടിച്ചും വാദ്യമേളങ്ങള്‍ മുഴക്കിയും തുടങ്ങിയ ആഘോഷങ്ങള്‍ പാഠപുസ്തകം കത്തിച്ചും വസ്ത്രം വലിച്ചു കീറി എറിഞ്ഞുമെല്ലാമാണ് കുട്ടികള്‍ അവസാനിപ്പിച്ചത്. ചില വിദ്യാര്‍ഥികള്‍ പൂര്‍വവൈരാഗ്യം തീര്‍ക്കാനുള്ള അവസരമായും പരീക്ഷയുടെ സമാപനത്തെ മാറ്റി. എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കു മുന്നില്‍ ജാഗ്രത തുടരാനാണു പൊലീസിന്റെ തീരുമാനം. രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ എത്തി കുട്ടികളെ വീടുകളിലേക്കു കൂട്ടിക്കൊണ്ടുപോകണമെന്നും പൊലീസ് ഓര്‍മപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com