വില്ലനായി കേള്‍വിക്കുറവ്, ഒന്നാം റാങ്ക് നേടി ലാവണ്യയുടെ മറുപടി

തന്നെ തേടിയെത്തിയ പ്രതിസന്ധികള്‍ക്കെല്ലാം ആറ് വര്‍ഷത്തിന് ഇപ്പുറം ഒന്നാം റാങ്ക് വാങ്ങി മറുപടി കൊടുക്കുകയാണ് ലാവണ്യ
വില്ലനായി കേള്‍വിക്കുറവ്, ഒന്നാം റാങ്ക് നേടി ലാവണ്യയുടെ മറുപടി

ന്യൂഡല്‍ഹി: ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേള്‍വിക്കുറവ് ലാവണ്യയ്ക്ക് മുന്നില്‍ വില്ലനായി എത്തിയത്. പക്ഷേ തളര്‍ന്നിരിക്കാനും വിട്ടുകൊടുക്കാനും അവള്‍ തയ്യാറായിരുന്നില്ല. തന്നെ തേടിയെത്തിയ പ്രതിസന്ധികള്‍ക്കെല്ലാം ആറ് വര്‍ഷത്തിന് ഇപ്പുറം ഒന്നാം റാങ്ക് വാങ്ങി മറുപടി കൊടുക്കുകയാണ് ലാവണ്യ. 

പ്ലസ് ടുവിന് ഭിന്നശേഷി വിഭാഗത്തില്‍ 489 മാര്‍ക്കോടെയാണ് ലാവണ്യ ബാലകൃഷ്ണന്‍ രാജ്യത്ത് തന്നെ ഒന്നാമതെത്തിയത്. ഡല്‍ഹിയില്‍ താമസമാക്കിയ തൃശൂര്‍ ആളൂര്‍ കല്ലായിലെ കെ.കെ.ബാലകൃഷ്ണന്റേയും ജയയുടേയും മകളാണ് ലാവണ്യ. ഈ പ്രതിസന്ധികളേയും വെല്ലുവിളികളേയുമെല്ലാം അതിജീവിക്കുവാനുള്ള കരുത്ത് തനിക്ക് ലഭിച്ചത് അമ്മയില്‍ നിന്നാണെന്നാണ് ലാവണ്യ പറയുന്നത്. 

ഗുരുഗ്രാം ഹെറിറ്റേജ് സ്‌കൂളിലെ അധ്യാപികയാണ് ജയ. സ്വന്തം മകളേയും ജയ ഈ സ്‌കൂളിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി. സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛന്റെ പിന്തുണയും ഈ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചതായി ലാവണ്യ പറയുന്നു. ഡിസൈന്‍ മേഖലയില്‍ തുടര്‍ പഠനമാണ് ലാവണ്യയുടെ ഇനിയുള്ള ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com