നവോത്ഥാനം ഏകപക്ഷീയമാകരുത്, എല്ലാ മേഖലയിലുമുണ്ടാവണം; വിമര്‍ശനവുമായി എ പദ്മകുമാര്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എനിക്ക് വ്യക്തമായ നിലപാടുണ്ട്. പക്ഷേ ആ നിലപാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരുമ്പോള്‍ പറയാനാവില്ല
നവോത്ഥാനം ഏകപക്ഷീയമാകരുത്, എല്ലാ മേഖലയിലുമുണ്ടാവണം; വിമര്‍ശനവുമായി എ പദ്മകുമാര്‍

തിരുവനന്തപുരം: നവോത്ഥാനം ഏകപക്ഷീയമാകരുത് എന്നും, അത് എല്ലാ മേഖലയിലും ഉണ്ടാവണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. സര്‍ക്കാരിനെതിരായ അമര്‍ഷം പരസ്യമാക്കിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം. 

എല്ലാ മേഖലയിലും നവോത്ഥാനം ഉണ്ടാവണം. അത് ഏത് മേഖലയിലുണ്ടായാലും ആ മേഖലയിലെ പ്രമുഖരുമായി ആലോചിക്കുകയും വേണം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എനിക്ക് വ്യക്തമായ നിലപാടുണ്ട്. പക്ഷേ ആ നിലപാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരുമ്പോള്‍ പറയാനാവില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com