അനാവശ്യമായി തടഞ്ഞ് ട്രിപ്പ് മുടക്കുന്നു; സംസ്ഥാനത്തെ ആര്‍ടിഒമാര്‍ക്കെതിരെ സ്വകാര്യ ബസുടമകളുടെ ഹര്‍ജി

സ്വകാര്യ ബസുകളില്‍ നടന്നുവരുന്ന പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
അനാവശ്യമായി തടഞ്ഞ് ട്രിപ്പ് മുടക്കുന്നു; സംസ്ഥാനത്തെ ആര്‍ടിഒമാര്‍ക്കെതിരെ സ്വകാര്യ ബസുടമകളുടെ ഹര്‍ജി


കൊച്ചി: സ്വകാര്യ ബസുകളില്‍ നടന്നുവരുന്ന പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ടൂറിസ്റ്റ് ബസ് ഉടമകളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബസ്സുകളെ അനാവശ്യമായി തടഞ്ഞ് നിര്‍ത്തി ട്രിപ്പ് മുടക്കുന്നുവെന്നും അകാരണമായി ഫൈന്‍ അടപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ ഉടമകള്‍ ആരോപിക്കുന്നു. 

സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒമാരെയും എതിര്‍കക്ഷിയാക്കിയാണ്  ഹര്‍ജി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് അടിയന്തര  വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി ഈ മാസം പതിനാലിന് കോടതി പരിഗണിക്കും. കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭത്തിന് പിന്നാലെയാണ് മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിത്. ഇതിനെതിരെ മിന്നല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com