തൃശൂര്‍ പൂരം ഭംഗിയായി നടത്തേണ്ടത് സര്‍ക്കാരിന്റെ കടമ: ഉമ്മന്‍ ചാണ്ടി

പൂരം മുപ്പതു മണിക്കൂറിന്റെ തുടര്‍ച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്. അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളുമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 
തൃശൂര്‍ പൂരം ഭംഗിയായി നടത്തേണ്ടത് സര്‍ക്കാരിന്റെ കടമ: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്‌കാരിക തൃശൂര്‍പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നുള്ളിക്കാത്തതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. തൃശൂര്‍ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നാണ് അദ്ദേഹം പറയുന്നത്. 

പൂരം മുപ്പതു മണിക്കൂറിന്റെ തുടര്‍ച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്. അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളുമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

തൃശൂര്‍ പൂരത്തിന് നേതൃത്വം നല്‍കുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തില്‍ എടുത്ത് അവര്‍ക്കു ആത്മ വിശ്വാസം നല്‍കി പൂരം സുഗമമായി നടത്തുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ

തൃശൂർ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെയും നമ്മൾ ഓരോരുത്തരുടെയും കടമയാണ്.പൂരം മുപ്പതു മണിക്കൂറിന്റെ തുടർച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്.അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളും.ഓരോ കാലത്തും പൂരം സംബന്ധിച്ചു ചില പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകാറുണ്ട്.അപ്പോഴൊക്കെ അധികൃതർ ഇടപെട്ടു അവ പരിഹരിച്ചിട്ടുമുണ്ട്.തൃശൂർ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്.

തൃശൂർ പൂരത്തിന് നേതൃത്വം നൽകുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തിൽ എടുത്ത് അവർക്കു ആത്മ വിശ്വാസം നൽകി പൂരം സുഗമമായി നടത്തുവാൻ ആവശ്യമായ തീരുമാനങ്ങൾ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com