മുഖ്യമന്ത്രി ഇന്ന് യൂറോപ്പിലേക്ക്; ചുമതല ആര്‍ക്കും കൈമാറിയില്ല

ഐക്യരാഷ്ട്രസംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോകപുനര്‍നിര്‍മ്മാണ സമ്മേളനമടമക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് യാത്രതിരിക്കും
മുഖ്യമന്ത്രി ഇന്ന് യൂറോപ്പിലേക്ക്; ചുമതല ആര്‍ക്കും കൈമാറിയില്ല


തിരുവനന്തപുരം:  ഐക്യരാഷ്ട്രസംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോകപുനര്‍നിര്‍മ്മാണ സമ്മേളനമടമക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് യാത്രതിരിക്കും. നാലു രാഷ്ട്രങ്ങളിലായുള്ള മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം നെതര്‍ലാന്റ് സന്ദര്‍ശനത്തോടെയാണ് ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ്മന്ത്രിസഭായോഗം ചേരേണ്ടി വന്നാല്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇപി ജയരാജനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

'അവിടെ നമ്മുടെ അനുഭവം സംസാരിക്കുന്നതിനാണു പോകുന്നത്' എന്ന് പിണറായി പറഞ്ഞു. നേരത്തെ ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പോകാന്‍ സാധിച്ചില്ല.

കുട്ടനാട് പോലെയുള്ള വിഷയങ്ങളില്‍ നെതര്‍ലന്‍ഡ്‌സുമായും ചര്‍ച്ച നടത്തും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവാസി ഇന്ത്യക്കാരെയും കാണും. 16 നു പാരിസ് സന്ദര്‍ശിക്കും.17ന് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ലോഞ്ചിങ് ആഘോഷത്തിലും പങ്കെടുക്കും. 20നു തിരിച്ചെത്തും. ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ കെഎം എബ്രഹാം, വ്യവാസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവര്‍ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com