വിദ്യാർത്ഥികൾക്കായി അധ്യാപകർ പരീക്ഷ എഴുതി, ഉത്തരക്കടലാസുകൾ തിരുത്തി; സസ്പെൻഷൻ 

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി പ​രീ​ക്ഷ എ​ഴു​തു​ക​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​ർ​ക്കും  സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നും സ​സ്‌​പെ​ൻ​ഷ​ൻ
വിദ്യാർത്ഥികൾക്കായി അധ്യാപകർ പരീക്ഷ എഴുതി, ഉത്തരക്കടലാസുകൾ തിരുത്തി; സസ്പെൻഷൻ 

തി​രു​വ​ന​ന്ത​പു​രം: വിദ്യാർത്ഥിക​ൾ​ക്ക് വേ​ണ്ടി പ​രീ​ക്ഷ എ​ഴു​തു​ക​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​ർ​ക്കും അ​തി​ന് കൂ​ട്ടു​നി​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നും സ​സ്‌​പെ​ൻ​ഷ​ൻ. കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലും പ​രീ​ക്ഷാ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​യി​രു​ന്ന കെ റ​സി​യ, പ​രീ​ക്ഷാ ഡെ​പ്യൂ​ട്ടി ചീ​ഫ് പി കെ ഫൈ​സ​ൽ, അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് നി​ഷാ​ദ് വി ​മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.  മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ലാണ് ചില വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും ക്രമക്കേട് നടത്തിയത്. 

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വിദ്യാർത്ഥിക​ളു​ടെ ഭാ​വി നി​ർ​ണ​യി​ക്കുന്ന പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ൽ സ്ഥാ​പ​ന​മേ​ധാ​വി​ക്കു യോ​ജി​ക്കാ​ത്ത​വി​ധ​ത്തി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് കാ​ണി​ച്ച​തി​നാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com