ശിക്ഷ കഴിഞ്ഞ നൈജീരിയൻ പൗരനെ എംബസിക്ക് വേണ്ട; ലക്ഷങ്ങൾ മുടക്കി കേരള പൊലീസ് ടിക്കറ്റെടുത്തു, പൊല്ലാപ്പ്

മയക്കുമരുന്ന് കേസിൽ ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ നൈ​​​ജീ​​​രി​​​യ​​​ൻ പൗ​​​രൻ കേരള പൊലീസിന് പൊല്ലാപ്പായി
ശിക്ഷ കഴിഞ്ഞ നൈജീരിയൻ പൗരനെ എംബസിക്ക് വേണ്ട; ലക്ഷങ്ങൾ മുടക്കി കേരള പൊലീസ് ടിക്കറ്റെടുത്തു, പൊല്ലാപ്പ്

ക​​​ണ്ണൂ​​​ർ: മയക്കുമരുന്ന് കേസിൽ ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ നൈ​​​ജീ​​​രി​​​യ​​​ൻ പൗ​​​രൻ കേരള പൊലീസിന് പൊല്ലാപ്പായി. നൈ​​​ജീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി സി​​​താ​​​ര ഫ്രാ​​​ൻ​​​സി​​​സ് (32) ആ​​​ണ് പോ​​​ലീ​​​സി​​നെ വ​​​ല​​​ച്ച​​​ത്. ഇയാളെ തങ്ങൾക്ക് വേണ്ടെന്ന നിലപാട് നൈജീരിയൻ എംബസി സ്വീകരിച്ചു. ഇതോടെ ഇയാളെ നാട്ടിലേക്ക് വിമാനത്തിൽ കയറ്റിവിടുന്നതിന് കേരള പൊലീസിന് ഒന്നരല​ക്ഷത്തോളം രൂപ ചെലവാക്കേണ്ടി വന്നു.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​ണ് അ​​​ഞ്ചു​​​ഗ്രാം കൊ​​​ക്കെ​​​യ്നും യാ​​​ത്രാ​​​രേ​​​ഖ​​​ക​​​ളു​​​മി​​​ല്ലാ​​​തെ സി​​​താ​​​ര ഫ്രാ​​​ൻ​​​സി​​​സ് ക​​​ണ്ണൂ​​​ർ ടൗ​​​ൺ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ക​​​ണ്ണൂ​​​ർ കോ​​​ട​​​തി ഇ​​​യാ​​​ളെ ഒ​​​ൻ​​​പ​​​ത് മാ​​​സം ത​​​ട​​​വി​​​നും 10,000 രൂ​​​പ പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നും ശി​​​ക്ഷി​​​ച്ചു. ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ സി​​​താ​​​ര ഫ്രാ​​​ൻ​​​സി​​​സ് 10,000 രൂ​​​പ പി​​​ഴ​​​യ​​​ട​​​ച്ച​​​തോ​​​ടെ കോ​​​ട​​​തി വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ടൗ​​​ൺ എ​​​എ​​​സ്ഐ ഗി​​​രീ​​​ഷ് ബാ​​​ബു, എ​​​എ​​​സ്ഐ അ​​​നീ​​​ഷ് കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ര​​​ഞ്ജി​​​ത് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ​​​ നി​​​ന്ന് വി​​​മാ​​​ന​​​ത്തി​​​ൽ പു​​​റ​​​പ്പെ​​​ട്ട് ഇ​​​യാ​​​ളെ ഡ​​​ൽ​​​ഹി​​​യി​​​ലെ നൈ​​​ജീ​​​രി​​​യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 

എ​​​ന്നാ​​​ൽ, ഇ​​​യാ​​​ളെ ത​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു നൈ​​​ജീ​​​രി​​​യ​​​ൻ എം​​​ബ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ സി​​​താ​​​ര​​​യെ പാ​​​സ്പോ​​​ർ​​​ട്ട് ശ​​​രി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം നൈ​​​ജീ​​​രി​​​യ​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റി​​​വി​​​ടു​​​വാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ടി​​​ക്ക​​​റ്റ് ചാ​​​ർ​​​ജാ​​​യി 1,44,000 രൂ​​​പ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന് ന​​​ൽ​​​കേ​​​ണ്ടി​​​യും വ​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്യോ​​​പ്യ​​​ൻ വി​​​മാ​​​ന​​​ത്തി​​​ൽ സി​​​താ​​​ര​​​യെ ക​​​യ​​​റ്റി​​​വി​​​ട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com